വോട്ടിംങ്ങിനായി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.... വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കേണ്ടത് ആറടി അകലം പാലിച്ചായിരിക്കണമെന്നും രജിസ്റ്ററില്‍ ഒപ്പിടാന്‍ പേന കൈയില്‍ കരുതണമെന്നും ആരോഗ്യ വകുപ്പ്

വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കേണ്ടത് ആറടി അകലം പാലിച്ചായിരിക്കണമെന്നും രജിസ്റ്ററില്‍ ഒപ്പിടാന്‍ പേന കൈയില്‍ കരുതണമെന്നും ആരോഗ്യ വകുപ്പ്. സമ്മതിദായകര്‍ക്കുള്ള ജാഗ്രതാ നിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോകരുത്. രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കൈയില്‍ കരുതുക. പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക്വച്ചു സംസാരിക്കാന്‍ പറയുക.
ആരോടു സംസാരിച്ചാലും രണ്ടു മീറ്റര്‍ അല്ലെങ്കില്‍ ആറടി സാമൂഹിക അകലം പാലിക്കുക. പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും ആറടി അകലം പാലിക്കണം. കൂട്ടംകൂടരുത് . ഷേക്ക് ഹാന്‍ഡ് നല്‍കരുത്. ദേഹത്തു തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ പാടില്ല.വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.ബൂത്തിനകത്ത് ഒരേ സമയം പരമാവധി മൂന്നു വോട്ടര്‍മാര്‍മാത്രം കയറുക.
പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടുക. അടച്ചിട്ട മുറികളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്. വോട്ട് ചെയ്തശേഷം ഉടന്‍ തിരിച്ചുപോകുക. വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക.
കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുക. കൈകള്‍ സാനിറ്റെസ് ചെയ്യുക.കോവിഡ് വ്യാപനത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ അഭ്യര്‍ഥിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ പിന്നീടുള്ള രോഗവ്യാപനത്തോത് കുറയ്ക്കാന്‍ കഴിയും. അതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha