ബാഡ്ജ് നിര്‍ബന്ധം.... ഇനി പാചകവാതക സിലിന്‍ഡര്‍ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഹെവി ലൈസന്‍സ് വേണം....

കേന്ദ്രനിയമഭേദഗതിയോടെ പാചകവാതക സിലിന്‍ഡര്‍ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഇനി ഹെവി ലൈസന്‍സ് വേണം. അപകടകരമായ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഓടിക്കാനുള്ള പ്രത്യേകാനുമതി (ഹസാഡ്‌സ് എന്‍ഡോഴ്സ്മെന്റ്) വേണമെങ്കില്‍ ബാഡ്ജ് നിര്‍ബന്ധമാണ്. ഹെവി ലൈസന്‍സുള്ളവര്‍ക്കേ ബാഡ്ജ് ലഭിക്കൂ. ഇതോടെ ഗ്യാസ് ഏജന്‍സികളിലെ ഓട്ടോറിക്ഷ, മിനിലോറി എന്നിവ ഓടിക്കുന്നവര്‍ ഹെവി ലൈസന്‍സ് എടുക്കേണ്ടിവരും. ഏജന്‍സികളില്‍ വാഹനം ഓടിക്കുന്നവരില്‍ ഭൂരിഭാഗത്തിനും നേരത്തേ ബാഡ്ജ് ഉണ്ടായിരുന്നു. ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവരുടെ ബാഡ്ജ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ 'സാരഥി' വെബ്സൈറ്റിലൂടെ ലൈസന്‍സ് പുതുക്കിയപ്പോള്‍ ബാഡ്ജ് ഒഴിവാക്കിയ ലൈസന്‍സാണ് നല്‍കിയത്. പെട്രോളിയം, ഗ്യാസ്, കെമിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ വാഹന ഡ്രൈവര്‍മാര്‍ക്കും പരിശീലനം നിര്‍ബന്ധമാണ്. മൂന്നുദിവസത്തെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പരിശീലനം നിര്‍ബന്ധമാണ്. ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഈ ഇളവ് പാചകവാതകം കൊണ്ടുപോകുന്ന ചെറുവാഹനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇതോടെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരും ഹെവി ലൈസന്‍സ് എടുക്കേണ്ട അവസ്ഥയാണ്.
"
https://www.facebook.com/Malayalivartha