തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍, വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സാധാരണ തിരഞ്ഞെടുപ്പ് ദിവസവും തലേദിവസവുമാണ് പോളിങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പരിഗണിക്കുക.
എന്നാല്‍. ചില അവസരങ്ങളില്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഗണിച്ചാണ് അടുത്തദിവസം കൂടി ഡ്യൂട്ടിയായി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha