പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട കര്‍ഷകന്‍ പശുവിനെ രക്ഷിക്കാനായി ഓടി... തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം പുറത്തേക്ക് വീണ് കര്‍ഷകന് ദാരുണാന്ത്യം

പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട കര്‍ഷകന്‍ പശുവിനെ രക്ഷിക്കാനായി ഓടി... തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം പുറത്തേക്ക് വീണ് കര്‍ഷകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ 72 കാരനായ കര്‍ഷകനാണ് പൊള്ളലേറ്റ് മരിച്ചത്. തീപിടിച്ച പശുത്തൊഴുത്തിനുള്ളില്‍ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. സംഭവം ശനിയാഴ്ച രാത്രി രൂപൈദിയ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. ഉറങ്ങുന്ന സമയത്താണ് ഇത്വാരി ലാല്‍ ആര്യ എന്ന കര്‍ഷകന്‍ തൊഴുത്തിന് തീപിടിച്ചതറിഞ്ഞത്. പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നു.
തൊഴുത്തില്‍ രണ്ട് പശുക്കളും നിരവധി പശുക്കുട്ടികളും ഉണ്ടായിരുന്നു. മേല്‍ക്കൂരയുടെ ഒരു ഭാഗം തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേല്‍ വീഴുകയായിരുന്നു. 5 ലക്ഷം രൂപ മരിച്ച കര്‍ഷകന്റെ കുടുംബത്തിനും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നല്‍കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജയ്ചന്ദ്ര പാണ്ഡെ വ്യക്തമാക്കി .
https://www.facebook.com/Malayalivartha