പട്ടാപകൽ കൊയിലാണ്ടിയിലെ ആക്രമണം അമ്മാവനെ പോലീസ് പൊക്കി; പ്രധാനപ്രതിയാണ് പിടിയിലായത്

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം കണ്ട് കേരളം ഞെട്ടിയതാണ് . ആ കേസിലെ പ്രധാനപ്രതി പോലീസ് പിടിയിലായി .കൊയിലാണ്ടി സ്വദേശി കബീറിനെയാണ് പോലീസ് പിടികൂടിയത് .വധുവായി ഫർഹാനയുടെ ബന്ധുവാണ് ഇയാൾ .പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത് . വരന് നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്. പെൺകുട്ടിയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.കൊയിലാണ്ടി കീഴരിയൂരിൽ വ്യഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് വരൻ്റെ കാർ തടഞ്ഞ് നിർത്തി ആക്രമണം നടന്നത്. പ്രണയിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് നിക്കാഹിന് എത്തും വഴിയാണ് സംഘം ആക്രമിക്കപ്പെട്ടത്. വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പെൺകുട്ടിയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ ആക്രമണം. ആക്രമണം ഉണ്ടായപ്പോൾ പോലീസ് ശക്തമായ നടപടി എടുത്തില്ല എന്ന ആരോപണം ആക്രമണത്തിന് ഇരയായ യുവാവ് മുഹമ്മദ് സാലിഹ് പറഞ്ഞിരുന്നു .വിവാഹം കഴിഞ്ഞിട്ടും ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണ് ഉള്ളതെന്നും മുഹമ്മദ് സാലിഹ് ആരോപിച്ചിരുന്നു .തങ്ങളുടെ വീട്ടിലെ ഡ്രൈവർ ആയിരുന്ന യുവാവ് പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പകയാണ് ഈ അക്രമണത്തിലേക്ക് നയിച്ചത് എന്ന ആരോപണമാണ് ഉള്ളത് .
സ്വാലിഹിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്ന് നേരത്തെ തന്നെ ഫർഹാനയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു .പക്ഷെ പ്രതിബന്ധങ്ങളെ മറികടന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയും ഫർഹാന സ്വാലിഹിന്റെ വീട്ടിൽ എത്തുകയുമായിരുന്നു .എന്നാൽ ബലം പ്രയോഗിച്ച് ഫർഹാനയുടെ ബന്ധുക്കൾ വന്ന് കൂട്ടികൊണ്ടുപോകുകയായിരുന്നു.ഈ സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു എങ്കിലും നടപടി വൈകി എന്ന ആരോപണവും ഉയർന്നിരുന്നു .ദിവസങ്ങൾക്ക് ശേഷം വീണ്ടും ഫർഹാന സ്വാലിഹിന്റെ വീട്ടിൽ എത്തി താമസം തുടങ്ങി .അങ്ങനെ മതാചാരപ്രകാരമുള്ള ചടങ്ങുകൾ മദ്രസയിൽ വെച്ച് നടത്താം എന്ന് തീരുമാനിക്കുകയും .അത് പ്രകാരം കീഴരിയൂരിലെ മദ്രസയിൽ സാലിഹിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം നടന്നത് .മരുമകളെ യുവാവ് വിവാഹം കഴിക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.അക്രമത്തിൽ വരനൊപ്പം എത്തിയ 3 പേർക്ക് പരിക്കേറ്റു. പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരടക്കം 6 പേർക്കെതിെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു .ആ കേസിൽ മുഖ്യ പ്രതിയാണ് ഇപ്പോൾ പോലീസ് പിടിയിൽ ആയത് . വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് റൂറൽ എസ് പി ഡോ. ശ്രീനിവാസ് പറഞ്ഞു .
https://www.facebook.com/Malayalivartha