കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി. ഇത് പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് താന്‍ ഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ആദ്യഗഡു അനുവദിച്ചെന്നറിയിക്കുന്നതില്‍ സന്തോഷമെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha