അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അമിതവേഗതയില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസോടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോട് വച്ച് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ത്ഥികളുടെ സമീപത്തുകൂടി അമിതവേഗതയില്‍ ബസ് ഓടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തിനോടടുക്കുമ്പോഴാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത്.
https://www.facebook.com/Malayalivartha