ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

ഇന്ത്യ പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താന്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്കയെ പങ്കെടുപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദര്‍ പറഞ്ഞു. അമേരിക്ക ഇടപെടാന്‍ തയ്യാറായിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താന്‍ മന്ത്രി പറഞ്ഞു.
മെയ് മാസം വെടിനിര്‍ത്തല്‍ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തില്‍ ദ്വിരാഷ്ട്ര ചര്‍ച്ചകള്‍ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള മധ്യസ്ഥതയ്ക്കുള്ള സാധ്യത ഇസ്ലാമാബാദ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ഉന്നയിച്ചിരുന്നു. എന്നാല്‍ പാകിസ്താനുമായുള്ള എല്ലാ വിഷയത്തിലും ദ്വിരാഷ്ട്ര ചര്‍ച്ചകള്‍ക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് ഇന്ത്യ എല്ലായ്‌പ്പോഴും വാദിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കിയതായി ഇഷാഖ് ദര്‍ പറഞ്ഞു.
'ഇത് ഒരു ദ്വിരാഷ്ട്രീയ പ്രശ്‌നമാണെന്ന് ഇന്ത്യ പറയുന്നു. ഞങ്ങള്‍ ഒന്നിനും വേണ്ടി യാചിക്കുന്നില്ല. സമാധാനം ഇഷ്ടപ്പെടുന്ന ഒരു രാജ്യമാണ് ഞങ്ങള്‍, ചര്‍ച്ചകളാണ് മുന്നോട്ടുള്ള വഴി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' ഇഷാഖ് ദര്‍ പറഞ്ഞു. മേയ്മാസത്തിലുണ്ടായ ഇന്ത്യപാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു.
ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യപാക് സംഘര്‍ഷം നടന്നത്. മെയ് ഏഴ് മുതല്‍ പത്താം തീയതി വരെ നീണ്ടു നിന്ന സംഘര്‍ഷം ചര്‍ച്ചകള്‍ക്കൊടുവിലാണ് അവസാനിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha