ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന്‍ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച; 2018ല്‍ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷിക്കുന്നത് ചാരക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച്ച്

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന്‍ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടത്തും. 14,15 തീയതികളിലായിരിക്കും തെളിവെടുപ്പ്. ചാരക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയാണ് 2018ല്‍ ഡി കെ ജെയിന്‍ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ഒരു ശാസ്ത്രജ്‍ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതര പിഴവാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്ബിനാരായണന് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറിയത് അടുത്തിടെയായിരുന്നു. നേരത്തേ 60 ലക്ഷം രൂപ കൈമാറിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൈമാറിയത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നമ്ബിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരുന്നു ഇത്.നമ്ബി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുളള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
https://www.facebook.com/Malayalivartha