പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മറ്റൊരു യുവതിയെ വിവാഹം ചെയ്തു; ശേഷം പീഡനം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; സഹിക്കെട്ട യുവതി പോലീസില്‍ പരാതി നല്‍കി; പിന്നീട് സംഭവിച്ചത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷക്കാലം പീഡിപ്പിച്ചു. തുടര്‍ന്ന് അയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ആറുമാസത്തിനു ശേഷം യുവാവ് വീണ്ടും പെണ്‍കുട്ടിയുടെ അടുത്തെത്തി. എന്നാല്‍ പെണ്‍കുട്ടി വിസമതിച്ചതോടെ യുവാവ് കൈവശമുണ്ടായിരുന്ന നഗ്‌നഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായി ലൈംഗിക പീഡനം. ഇത് ഒരു വര്‍ഷത്തോളം നീണ്ടുനിന്നു.
അവസാനം ഗത്യന്തരമില്ലാതെ യുവതി കാമുകനെതിരെ ഉപ്പുതറ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. ഒമ്പതേക്കര്‍ പുത്തന്‍വീട്ടില്‍ അജിത് അശോകന്‍ (23) അഴിക്കുള്ളിലായി. പ്രണയ സമയത്ത് യുവാവ് മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ നഗ്‌നഫോട്ടോകള്‍ കാണിച്ചാണ് ഇയാള്‍ യുവതിയെ വീണ്ടും പീഡനത്തിനിരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണില്‍നിന്ന് യുവതിയുടെ നഗ്‌നഫോട്ടോകള്‍ പോലീസ് കണ്ടെത്തി. യുവാവിനെതിരെ പോസ്‌കോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉള്‍പ്പെടുത്തി കേസ് എടുത്തിട്ടുണ്ട്
കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്മോഹനന്റെ നിര്‍ദ്ദേശപ്രകാരം ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ യുവാവിനെ കോവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha