സൂര്യയുടെ 'അയൺ' മോഡൽ മാതൃകയാക്കി; ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ മലപ്പുറം സ്വദേശി റാഷിദ് പിടിയിലായതോടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 55 ലക്ഷം രൂപയുടെ സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി'; അമ്പരന്ന് അധികൃതർ...

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വ്യാപകമായി സ്വര്‍ണം കള്ളക്കടത്തിനെതിരേ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി സ്വര്‍ണം കടത്തല്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പുതിയ പുതിയ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതെന്ന് തെളിയിക്കുന്നത്.വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ കള്ള സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൂടുതലും നടക്കുന്നത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങള്‍. ഇതില്‍ കോഴിക്കോട് വിമാനത്താവളമാണ് സ്വര്‍ണക്കടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്. എന്നാല്‍ തൃശൂരിലെ കേസുകളിലൂടെ പുറത്തു വരുന്ന വിവരം സ്വര്‍ണക്കടത്തിന് ഇപ്പോള്‍ വിമാനത്താവളങ്ങളെക്കാള്‍ മറ്റു മാര്‍ഗങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതന്നൊണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതായും പിടിക്കപ്പെടുന്ന സാഹചര്യം വര്‍ദ്ധിക്കുന്നതുമാണ് മറ്റു മാര്‍ഗങ്ങള്‍ തിരയാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിപ്പിക്കുന്നവരെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനാത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെന്നത് കസ്റ്റംസിന് ഗുണം ചെയ്യുന്നുണ്ട്.
രഹസ്യവിവരങ്ങള്‍ കിട്ടുന്ന കേസുകളിലാണ് കസ്റ്റംസിന് പലപ്പോഴും വിജയിക്കാന്‍ കഴിയുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ വലിയ ഓഫറുകളും കസ്റ്റംസ് നല്‍കുന്നുണ്ട്. ഒരു കിലോ സ്വര്‍ണം പിടികൂടാന്‍ അധികൃതരെ സഹായിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ പാരിതോഷികം നല്‍കും. ഈ തുകയുടെ അമ്പതു ശതമാനം അഡ്വാന്‍സ് ആയി കൊടുക്കുകയും ചെയ്യും.
സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ കെട്ടിവച്ച് കൊണ്ടു വരുന്ന രീതിയായിരുന്നു സമീപകാലത്ത് വിമനാത്താവളങ്ങളില്‍ പരീക്ഷിച്ചിരുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഓരോ തവണയും കള്ളക്കടത്തുകാര്‍ വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും മെറ്റല്‍ ഡിറ്റക്ടറുകളെ മാത്രം ആശ്രയിക്കാതെ സൂക്ഷ്മമായ ദേഹപരിശോധകള്‍ നടത്തുകയും ചെയ്തതോടെയാണ് വിമാനത്താവളങ്ങളില്‍ പലപ്പോഴും സ്വര്‍ണം പിടിക്കപ്പെടുന്നത്. എങ്കില്‍പ്പോലും മുന്‍കൂട്ടി വിവരം കിട്ടുന്ന കേസുകളാണ് തങ്ങളെ സഹായിക്കുന്നതെന്നും അല്ലാതെ പോകുന്ന കേസുകള്‍ നിരവധി ഇപ്പോഴും നടക്കുന്നുണ്ടെന്നും കംസ്റ്റസ് സമ്മതിക്കുന്നുണ്ട്. ഇത്തരം കടത്തലുകള്‍ കൊണ്ട് പ്രധാനമായും നികുതി വെട്ടിപ്പ് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇത് വന്‍തോതിലാണ് സംസ്ഥാനത്തിന് നികുതി വരുമാന നഷ്ടം ഉണ്ടാക്കുന്നത്. കേരളത്തിന്റെ ഖജനാവില്‍ എത്തേണ്ട കോടികളാണ് അനധികൃതമായി സ്വര്‍ണ്ണക്കടത്ത് മാഫിയ അവരുടെ പെട്ടിയില്‍ ആക്കുന്നത്. ഈ നിയമലംഘനം പരമാവധി തടയുകയാണ് കസ്റ്റംസ് ലക്ഷ്യമിടുന്നതും .
https://www.facebook.com/Malayalivartha