മൂന്നുവയസ്സുകാരിയുടെ കാലിൽ നിന്നും 'നൈസായി' സാധനം പൊക്കി... നാട്ടുകാർ വളഞ്ഞപ്പോൾ 'സാധനം' അകത്താക്കി! പ്രതിയുടെ വയറ്റിലെ 'തൊണ്ടിമുതല്‍' പുറത്തെടുക്കാൻ അവസാനടവിറക്കി ദൃക്‌സാക്ഷികളും പോലീസും; സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത് തിരുവനന്തപുരത്ത്...

ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമയ്ക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്. ദൃക്‌സാക്ഷികളുടെ പിടിമുറുകും എന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി. അത് പുറത്തുകൊണ്ട് വരാൻ രണ്ട് ദിവസമായി ആശുപത്രിയിൽ കാത്തിരിക്കുകയാണ് പോലീസ്.
വെള്ളിയാഴ്‌ച വൈകിട്ടാണ് നാടകീയ രംഗങ്ങൾക്ക് തുടക്കം. തമ്പാനൂർ ബസ് സ്‌റ്റാൻഡിൽ ബസ് കാത്ത് നിന്ന വീട്ടമ്മയുടെ ചുമലിൽ കിടന്ന് ഉറങ്ങിയിരുന്ന മൂന്ന് വയസുകാരിയുടെ നാലര ഗ്രാം സ്വർണ പാദസരം പ്രതിയായ പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷെഫീഖ് (42) മോഷ്‌ടിച്ചു. പാലക്കാട്ട് നിന്നെത്തിയ അധ്യാപക ദമ്പതികളായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണ് ഷെഫീഖ് മോഷ്‌ടിച്ചത്.
കാരോടുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ തമ്പാനൂർ ബസ്‌സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു ഇവർ. അപ്പോഴാണ് വീട്ടമ്മയുടെ ചുമലിൽ കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയുടെ പാദസരം പുന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖ് മോഷ്ടിച്ചത്. ഇത് തക്ക സമയത്ത് തന്നെ കണ്ട മാതാപിതാക്കളും ഒപ്പമുള്ളവരും ബഹളംവെച്ചതോടെ ഷഫീഖ് ഓടി. പിന്നാലെയോടി യാത്രക്കാരും പോലീസും ചേർന്ന് പിടികൂടി. അപ്പോഴേക്കും പാദസരം വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യംചെയ്തപ്പോൾ മോഷണം സമ്മതിച്ചില്ല.
ഒടുവിൽ വയറിന്റെ എക്സ്‌റേ എടുത്തു പരിശോധിക്കാൻ തീരുമാനിച്ചു. എക്സ്റേയിൽ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. തൊണ്ടിമുതൽ ഇപ്പോഴും ഉള്ളിൽ തന്നെയാണ്.
ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തിലും ഇതേ സംഭവമാണ് നടക്കുന്നത്. സിനിമയിൽ ബസിൽ വെച്ച് മാലയാണ് മോഷ്‌ടിക്കുന്നത്. മാല പ്രതി വിഴുങ്ങുകയും അവസാനം എക്‌സ് റേ പരിശോധനയിൽ പോലീസ് കണ്ടെത്തുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha