നിലപാട് മാറ്റുന്നു... വിശ്വാസികളെ പിണക്കിയതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അനുഭവിച്ചതോടെ എല്ലാ മാറി മറിയുന്നു; കേരള ഹൈക്കോടതി ഫുള്‍ ബെഞ്ച് നടത്തിയ വിധിയില്‍ ഗുരുവായൂര്‍ ദേവസ്വം അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ല

ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ നടപടിക്കെതിരെ കേരള ഹൈക്കോടതി ഫുള്‍ ബെഞ്ച് നടത്തിയ വിധിയില്‍ ഗുരുവായൂര്‍ ദേവസ്വം അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ല. ഹൈക്കോടതി വിധി വന്നയുടനെ ദേവസ്വം പ്രസിഡന്റ് ദേവസ്വം മന്ത്രിയുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് ഇത്തരത്തില്‍ ഒരാലോചന ഉണ്ടായത്.
വിശ്വാസികളെ കൈവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ശബരിമലയില്‍ നിന്നും പഠിച്ച പാഠം ആവര്‍ത്തിക്കാനും സര്‍ക്കാര്‍ തയ്യാറല്ല. അതു കൊണ്ടാണ് ഹൈക്കോടതി വിധിക്കെതീരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ ദേവസ്വത്തെ ഉപദേശിച്ചത്. എന്നാല്‍ അപ്പീല്‍ പോകണം എന്ന അഭിപ്രായക്കാരനാണ് ദേവസ്വം പ്രസിഡന്റ്. മന്ത്രി കടകം പള്ളി സുരേന്ദ്രനാകട്ടെ പ്രസിഡന്റിന്റെ നിലപാടിനോട് യോജിക്കുന്നതേയില്ല. വിശ്വാസികളെ പിണക്കിയതിന്റെ ഫലമാണ് ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അനുഭവിച്ചത്. വിശ്വാസികള്‍ക്കൊപ്പം നിന്നതിന്റെ ഫലമാണ് തദ്ദേശ തെരഞ്ഞടുപ്പില്‍ കണ്ടത്. അപ്പീല്‍ പോകേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെയും തീരുമാനം. കാരണം അസാധാരണമായ രീതിയില്‍ ഫുള്‍ബെഞ്ചാണ് ഇക്കാര്യത്തില്‍ വിധി പറഞ്ഞത്. അതിനെതിരെ അപ്പീല്‍ പോയാല്‍ വിജയിക്കാന്‍ സാധ്യതയില്ല. അതിനാല്‍ 10 കോടി ഖജനാവില്‍ നിന്നും നല്‍കി വിവാദം അവസാനിപ്പിക്കാനാണ് സാധ്യത.
ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമോയെന്നതില്‍ തീരുമാനമായില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. അന്തിമ തീരുമാനം ഈ മാസം 22 ന് ചേരുന്ന ഭരണ സമിതി യോഗത്തിന് ശേഷമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം 10 കോടി രൂപ സംഭാവനയായി നല്‍കിയ നടപടി ചട്ട വിരുദ്ധമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ചുമതല. ദേവസ്വം നിയമത്തിനുള്ളില്‍ നിന്ന് മാത്രമാണ് ഭരണസമതിയ്ക്ക് പ്രവര്‍ത്തിക്കാനാകുക. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങള്‍ക്ക് പണം ഉപയോഗിക്കാന്‍ ആകില്ലെന്നും ജസ്റ്റിസ്സുമാരായ എ ഹരിപ്രസാദ്, അനു ശിവരാമന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഫുള്‍ ബഞ്ച് കണ്ടെത്തിയിരുന്നു.
ഗുരുവായൂരപ്പന്റെ സ്ഥിരം നിക്ഷേപം ദേവസ്വം ഭരണ സമിതി ചരിത്രത്തില്‍ ആദ്യമായാണ് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റിയത്. സ്ഥിരം നിക്ഷേപത്തില്‍ നിന്ന് 10 കോടി രൂപ അനധിക്യതമായി എടുത്താണ് ദേവസ്വം ചെയമാന്‍ സര്‍ക്കാരിന് കൈമാറിയത്.
ദേവന്റെ സ്വത്ത് സര്‍ക്കാരിന് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നാണ് ദേവസ്വത്തിന്റെ ചോദിച്ചത്. ദേവന്റെ സ്വത്ത് ദേവന് മാത്രം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഗുരുവായൂരപ്പന്റെ സ്വത്ത് എടുത്ത് 10 കോടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ ദേവസ്വംഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നത് വിവാദമായിരുന്നു. ഇത് ഗുരുവായൂര്‍ ക്ഷേത്രനിയമത്തിന്റെ ലംഘനമാണ്. ദേവസ്വത്തിന്റെ സ്വത്ത് ദേവന്റേതാണ്. ഭഗവാന്‍ നിയമപരമായി മൈനറാണ്. മൈനറുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല ഗുരുവായൂര്‍ ദേവസ്വം ആക്റ്റ് സെക്ഷന്‍ 27 ല്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്
ഗുരുവായൂര്‍ ക്ഷേത്രം സര്‍ക്കാരിന്റെ കീഴിലുള്ളതല്ല. അത് ഗുരുവായൂര്‍ ക്ഷേത്ര ഭരണ സമിതിയുടെ കീഴിലുള്ളതാണ്. ദേവസ്വം ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിന്‍മേല്‍ അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. തിരുവിതാംകൂര്‍,കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരിന് ഇതുവരെ ഒരു രൂപ പോലും കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ നടപടി വിവാദമായത്. ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും മറ്റാര്‍ക്കും നല്‍കാന്‍ ഭരണസമിതിക്ക് അധികാരമില്ല.
സര്‍ക്കാരിന് മൊത്തം 10 കോടിയാണ് ദേവസ്വം നല്‍കിയത്. ക്ഷേത്രം തുറക്കാതായതോടെ ജീവനക്കാര്‍ പട്ടിണിയിലായിരുന്നു.ഇവരെയൊന്നും തിരിഞ്ഞുനോക്കാന്‍ ബോര്‍ഡ് തയ്യാറാകാതിരിക്കുമ്പോഴാണ് സര്‍ക്കാരിനെ സഹായിക്കാന്‍ ദേവസ്വം മുന്നിട്ടിറങ്ങിയത്. ദേവസ്വം ചെയര്‍മാന്‍ കെ.ബി, മോഹന്‍ദാസ് അഭിഭാഷകനാണ്. അദ്ദേഹത്തിന് നിയമം കൃത്യമായി അറിയാം.
സര്‍ക്കാരിന് പണം നല്‍കാനുള്ള തീരുമാനം എടുത്തത് മൂന്നു പേര്‍ മാത്രമുള്ള ഭരണ സമിതിയാണ്. ക്ഷേത്രത്തിലെ കാണിക്ക ക്ഷേത്രത്തിന് മാത്രം ഉപയോഗിക്കണമെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. പ്രളയം ഉണ്ടായപ്പോഴും ഇത്തരത്തില്‍ സംഭാവന നല്‍കിയിരുന്നു. ഇതിനെതിരെ കേസ് നിലവിലുള്ളപ്പോഴാണ് വീണ്ടും 10 കോടി കൈമാറിയത്. ഇതില്‍ ദേവസ്വം ജീവനകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
ക്ഷേത്രാവശ്യങ്ങള്‍ക്കായി സ്ഥിരം നിക്ഷേപം പിന്‍വലിക്കുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയില്ല.
"
https://www.facebook.com/Malayalivartha