സുഹൃത്തുക്കള്‍ വിഷ്ണുവിനെ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൂടെകൂട്ടി.... പിന്നെ വാക്കുതര്‍ക്കമായി, മുന്‍ വൈരാഗ്യത്തിനൊടുവില്‍ നെഞ്ചില്‍ ആഞ്ഞുകുത്തി, ആറ്റിങ്ങലില്‍ നടന്ന ക്രൂരകൊലപാതകമിങ്ങനെ....

സുഹൃത്തുക്കള്‍ വിഷ്ണുവിനെ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൂടെകൂട്ടി.... പിന്നെ വാക്കുതര്‍ക്കമായി, മുന്‍ വൈരാഗ്യത്തിനൊടുവില്‍ നെഞ്ചില്‍ ആഞ്ഞുകുത്തി, ആറ്റിങ്ങലില്‍ നടന്ന ക്രൂരകൊലപാതകമിങ്ങനെ.... ആറ്റിങ്ങല്‍ ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പത്തരയോടെ ചെമ്പകമംഗലത്താണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒന്‍പതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി.
സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നെഞ്ചിലെ കുത്താണ് മരണത്തിനു കാരണം. മരിച്ച വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു.അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള വിമല്‍ പോലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പോലീസ് കേസെടുത്തു.
L
https://www.facebook.com/Malayalivartha