പഴയങ്ങാടി പയ്യാമ്പലം ബീച്ച് റോഡില്‍ ആളുകള്‍ക്കിടയിലേക്ക് കാറിടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പഴയങ്ങാടി പയ്യാമ്പലം ബീച്ച് റോഡില്‍ ആളുകള്‍ക്കിടയിലേക്ക് കാറിടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പുതിയങ്ങാടിയിലെ കുട്ടി ചടയന്‍ ഹൗസിലെ കെ.സി. അര്‍ഫാന്‍ (19) ആണ് മരിച്ചത്.തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ഫാന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പയ്യന്നൂര്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്.കെ.എസ്.എസ്.എഫ് പുതിയങ്ങാടി ശാഖ സഹചാരി ജനറല്‍ സെക്രട്ടറിയുമാണ്. പുതിയങ്ങാടിയിലെ ആരിഫ്- ഖദീജ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ശീര്‍, ഫാത്തിമ.
"
https://www.facebook.com/Malayalivartha