ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസും നടത്തും.
ഡിസംബര്‍ 21 മുതല്‍ ജനുവരി നാല് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബംഗളൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ്.
https://www.facebook.com/Malayalivartha