എസ് വി പ്രദീപ് ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞിട്ട് ആറു ദിവസം പിന്നിടുന്നു;ആ കൊലപാതികൾ ഇപ്പോഴും ഇരുട്ടിന്റെ മറവിൽ

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എസ് വി പ്രദീപ് ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞിട്ട് ആറു ദിവസം പിന്നിടുന്നു .കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ ജോയിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .മരണത്തിൽ അസ്വാഭാവികത ഇല്ല എന്ന പോലീസിന്റെ റിപ്പോർട്ട് പുറത്തു വരികയും ചെയിതു .എന്നാൽ സംഭവിച്ചത് വെറും ഒരു അപകട മരണം അല്ലെന്നും പിന്നിൽ ഗൂഢാലോചയുണ്ട് എന്നുമാണ് കുടുംബം ആരോപിക്കുന്നത് .എസ് വി പ്രദീപിന്റെ ഭാര്യ മലയാളി വാർത്തയോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ് .വെറും അപകടമരണമായി മാത്രം തള്ളിക്കളയാൻ കഴിയില്ല എന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നുമാണ് കുടുംബത്തിന്റെ ആവശ്യം .മരണം സംഭവിച്ച ആദ്യ മണിക്കൂറുകളിൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും മരണവർത്തയെ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല .എന്നാൽ മലയാളി വാർത്ത അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളാണ് എസ് വി പ്രദീപിന്റെ മരണം വളരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തത് .പിന്നീട് വളരെ കഴിഞ്ഞാണ് മലയാളത്തിലെ മറ്റു മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തത് .
തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം 3 .30 ഓടെ ആണ് അപകടം ഉണ്ടായത് . അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.
അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത് .മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് തൊട്ടുമുൻപാണ് പ്രദീപിനെ ഇടിച്ചിട്ട ലോറിയും ഡ്രൈവറെയും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത് .പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോകുകയായിരുന്നു . അത് ദരൂഹതയിലേക്ക് വഴി വെച്ചിരുന്നു . ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ നാട്ടുകാർ അക്രമിക്കുമോ എന്ന ഭയം കൊണ്ടാണ് വണ്ടി നിർത്താതെ പോയത് എന്നാണ് പ്രതി ജോയി മൊഴിനൽകിയത് .എന്നാൽ ലോറിയിൽ ഉണ്ടായിരുന്ന ഉടമസ്ഥൻ ഇടിച്ചിട്ടത് അറിഞ്ഞില്ല എന്ന മറ്റൊരു മൊഴിയാണ് നൽകിയത് .രണ്ടു മൊഴിയിലെയും വിരുദ്ധതയും പോലീസ് പരിശോധിച്ചിരുന്നു .മൃതദേഹം പ്രസ്സ് ക്ലബിൽ പൊതു ദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ വൻ ജനാവലിയാണ് അവിടെ ഉണ്ടായിരുന്നത് .സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന വലിയ ഒരു കൂട്ടം ആളുകൾ എസ് വി പ്രദീപിനെ അവസാനമായി ഒരു നോക്കു കാണാൻ അവിടെ കൂടി .മൃതദേഹത്തിനു മുന്നിലെത്തി പൊട്ടിക്കരഞ്ഞ ഭാര്യയുടെയും മകന്റെയും അമ്മയുടെ നിലവിളികൾ അവിടെ കൂടിയവരുടെ കണ്ണുനയിച്ചു .
പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഭാര്യ ശ്രീജ മലയാളിവർത്ത അടക്കമുള്ള മാധ്യമങ്ങളോട് പറഞ്ഞു.പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു..അപകട സ്ഥലത്തെ മറ്റു വാഹനങ്ങളുടെ വിവരങ്ങളും പ്രദീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാന്‍ പൊലീസ് തയാറാവണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട് . പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തൊഴില്‍പരമായി നിരവധി പേര്‍ക്ക് പ്രദീപിനോട് ശത്രുതയുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞു . ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും അപകട സമയത്ത് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രദീപിന്റെ ഭാര്യ ശ്രീജ പറഞ്ഞു.എസ് വി പ്രദീപ് ഓർമ്മയായിട്ട് ആറു ദിവസം പിന്നിടുമ്പോളും ആ കൊലയാളികൾ ആരെന്ന് പുറം ലോകം അറിഞ്ഞിട്ടില്ല .എസ് വി പ്രദീപ് എന്ന മാധ്യമപ്രവർത്തകനെ ഒരു മകനെ ഒരു ഭർത്താവിനെ ഒരു അച്ഛനെ ഒരു ജേഷ്ഠനെ ഇല്ലാതാക്കിയ ആ ബുദ്ധിയിലേക്കാണ് അന്വേഷണം എത്തേണ്ടത് .അതുതന്നെയാണ് കുടുംബം ആവശ്യപ്പെടുന്നത് .
https://www.facebook.com/Malayalivartha