കൊച്ചി ദേശീയപാതയിലുയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം

കൊച്ചി ദേശീയപാതയിലുയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം. വൈറ്റില-ഇടപ്പള്ളി റൂട്ടില്‍ ചക്കരപ്പറമ്പിനു സമീപത്തായി ലോറിക്കടിയില്‍പ്പെട്ടാണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത്. വെങ്ങോല സ്വദേശിയായ യുവാവാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറിയും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നുവെന്നാണു പ്രഥമിക വിവരം. ലോറിയ്ക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തത്ക്ഷണം മരിച്ചു.സ്ഥലത്തെത്തിയ പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്നു സ്ഥലത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു.
"
https://www.facebook.com/Malayalivartha