കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ശബരിമല തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ശബരിമല തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. പൊലീസും മെഡിക്കല്‍ ടീമും അടക്കം നൂറു പേര്‍ മാത്രമേ അനുഗമിക്കുന്നവരില്‍ ഉണ്ടാകു. വഴിനീളെയുള്ള സ്വീകരണങ്ങളും ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. കൂടാതെ മകരവിളക്ക് സമയത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ ഭക്തരെ പ്രവേശിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കും.
5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കോടതി നിര്‍ദേശമനുസരിച്ച് ദേവസ്വം ബോര്‍ഡ് ആരംഭിച്ചുവെന്നും സംസ്ഥാന പൊലീസ് തീരുമാനിക്കുന്നതനുസരിച്ച് വെര്‍ച്വല്‍ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും എന്‍. വാസു പറഞ്ഞു.
"
https://www.facebook.com/Malayalivartha