നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി;പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി പ്രധാനമന്ത്രി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ വ്യക്തമാക്കി.ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗണ്‍സില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
എന്നാൽ നേരത്തെ രാമൻ നേപ്പാളിയാണെന്നും യഥാർഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയെ പരിഹസിച്ച് സോഷ്യൽ മീഡിയ.നേപ്പാൾ പ്രധാനമന്ത്രി വൈകാതെ ലോകം മുഴുവൻ പിടിച്ചടക്കുമെന്നും യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ ലോകരാജ്യങ്ങളെല്ലാം തങ്ങളുടെതാണെന്ന് വൈകാതെ നേപ്പാൾ അവകാശപ്പെടുമെന്നുമുള്ള ട്രോളുകളാണ് ഇന്ത്യക്കാരുടെ വക സോഷ്യൽ മീഡിയയില്‍ നിറയുന്നത്.ഇന്ന് അയോധ്യ നേപ്പാളിന്റേതാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി 2025ഓടെ ലോകം മുഴുവൻ കീഴടക്കും. 2030ഓടെ എല്ലാ ഗ്രഹങ്ങളിലും അവകാശവാദം ഉന്നയിക്കും. 2040ഓടെ സൗരയൂഥവും നേപ്പാളിന്റേതായി മാറുമെന്നും ട്രോളൻമാർ പരിഹസിച്ചു. ഇങ്ങനെ പോയാൽ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഊർജ്ജസ്വലനായ നേതാവ് ലോകം മുഴുവൻ നേപ്പാളിന്റെതായി കീഴടക്കുമെന്നും ഒരാൾ ട്വീറ്റ് ചെയ്തു.ഒരുനാൾ നേപ്പാൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നത് ഇങ്ങനെയായിരിക്കുമെന്ന അടിക്കുറിപ്പോടെ മറ്റൊരു ട്രോൾ ഇങ്ങനെയാണ്...'ന്യൂയോർക്ക് അമേരിക്കയിലല്ല, യഥാർഥ ന്യൂയോർക്ക് നേപ്പാളിലാണ്. യഥാർഥ ഓസ്‌ട്രേലിയയും നേപ്പാളിലാണ്. യഥാർഥ ടോക്യോ, പാരീസ്, ലണ്ടൻ, ബെര്‍ലിന്‍, ബാങ്കോക്ക്, ഇസ്ലാമാബാദ് എന്നീ സ്ഥലങ്ങളും നേപ്പാളിലായിരുന്നു. ഒരു നേപ്പാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു'.
https://www.facebook.com/Malayalivartha