ബംഗാളിൽ ബി.ജെ.പിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; ബി.ജെ.പി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടിയാണിതെന്ന് കരുതപ്പെടുന്നു.
തനിക്ക് ബഹുമാനം വേണമെന്നും തനിക്ക് നന്നായി ഒന്ന് ശ്വസിക്കണമെന്നും അതിനാലാണ് ദീദീയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തതെന്നും സുജാത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.ബംഗാളിലെ ബി.ജെ.പി എം.പിയായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് ഭാര്യയുടെ പിന്തുണ കൊണ്ടാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. സൗമിത്ര ഖാന്റെ അഭാവത്തില്‍ സുജാത മോണ്ടലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടുന്ന 35 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു
https://www.facebook.com/Malayalivartha