കെ.കെ. മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവം; വെള്ളാപ്പള്ളി നടേശനെതിരേയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദേശം

കെ.കെ. മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്നു മഹേശന്.
വെള്ളാപ്പള്ളി നടേശനു പുറമേ അദ്ദേഹത്തിന്റെ സഹായി കെ.കെ. അശോകന്, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശമുണ്ട്. കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
മാരാരിക്കുളം പോലീസിനോടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. വെള്ളാപ്പള്ളി നടേശന്, അശോകന്, തുഷാര്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha