രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ചു; മത്സ്യബന്ധത്തിനെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഇന്ന് ഉച്ചയ്ക്ക്; സംഭവം ഇങ്ങനെ

കാസര്‍ഗോഡ് കോസ്റ്റ് പൊലീസിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. സുബീഷ്, രഘു എന്നീ പൊലീസുകാരെയാണ് മംഗളൂരുവില്‍ നിന്നും മത്സ്യബന്ധത്തിനെത്തിയ സംഘം ഇന്ന് ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോയത്. കുമ്ബളയില്‍ കടലില്‍ ഇരുവരും പരിശോധന നടത്തുയായിരുന്നു പൊലീസുകാര്‍.
സംഘം അനധികൃതമായി മത്സ്യബന്ധനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ബോട്ടിലേയ്ക്ക് പ്രവേശിക്കുകയും കരയ്ക്ക് അടുപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ ഇതിന് തയ്യാറായില്ല.
തുടര്‍ന്ന് ബോട്ട് മംഗലാപുരത്തെ ബന്ദറിലേയ്ക്ക് ന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. ഇവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha