വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ ഡി. സി. പിക്കെതിരെ സർക്കാർ തലത്തിൽ അത്യപ്തി; മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞതിനെതിരെയാണ് നടപടി

മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ ഡി. സി. പിക്കെതിരെ സർക്കാർ തലത്തിൽ അത്യപ്തി. ഒരു സാധാരണ പോലീസുകാരിക്കെതിരെ തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ സ്ഥലം മാറ്റിയ നടപടി ഡി സിപിയുടെ പക്വതയില്ലെന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്. പോലീസുകാരിക്ക് ജാഗ്രതയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥക്ക് ശ്രദ്ധയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പുതുതായി ചുമതലയേറ്റ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റയെ ആണ് പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനിൽ മഫ്ത്തിയിൽ എത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് ആളുകളെ കടത്തി വിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോര്‍ത്തിലെ വനിതാ സ്റ്റേഷനിലേക്ക് ഡിസിപി മഫ്തിയിലെത്തിയത്. സ്റ്റേഷന്‍ പരിസരത്ത് ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട് മഫ്തി വേഷത്തിലെത്തിയ ഡിസിപിയെ പാറാവ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരി തിരിച്ചറിഞ്ഞില്ല. ഔദ്യോഗിക വാഹനം പോലിസുകാരി കണ്ടില്ലെന്നാണ് വിശദീകരണം. അങ്ങനെ ഡി സിപിയെ തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചു. ഇതോടെ ഡിസിപി പ്രകോപിതായി സംസാരിച്ചതോടെയാണ് പൊലീസുകാരി ആളെ തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ഉദ്യോഗ സ്ഥർക്ക് ഐശ്വര്യയുടെ മുഖം പരിചിതമായിരുന്നില്ല.
തുടർന്ന് ഡിസിപി ഐശ്വര്യ ഡോങ്റെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഡി സി പി യൂണിഫോമിലല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പുതുതായി ചുമതലയേറ്റ ആളായതിനാൽ തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പോലീസുകാരി വിശദീകരണത്തിനുള്ള മറുപടിയിൽ പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ സ്റ്റേഷനിലേക്ക് ആളുകളെ കയറ്റി വിടുന്നുണ്ടായിരുന്നില്ല . ഈ സാഹചര്യത്തിലാണ് തടഞ്ഞ് നിര്‍ത്തി വിവരങ്ങളന്വേഷിച്ചത്. പെട്ടെന്ന് ഒരാള്‍ തിടുക്കത്തില്‍ സ്റ്റേഷനകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോള്‍ തടഞ്ഞുപോയതാണെന്നും മനപ്പൂര്‍വ്വം തടഞ്ഞതല്ലെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ വിശദീകരണം നല്‍കി.
വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡി സി പിയുടെ വാദം. അങ്ങനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ രണ്ട് ദിവസത്തേക്ക് ട്രാഫിക്കിലേക്ക് മാറ്റാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതോടെ വനിതാ പൊലീസുകാരിയെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റി. വാര്‍ത്ത പുറത്തുവിട്ടത് സി പി എം നിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷനാണ്. . എന്നാല്‍ നടപടിയെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ രംഗത്ത് വന്നത് വിവാദങ്ങൾ വലുതാക്കി.
പാറാവ് ജോലി വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട ജോലിയാണ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ അത്ര ശ്രദ്ധാലുവായിരുന്നില്ലെന്നാണ് ഡി സി പിയുടെ വിശദീകരണം. . മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിലെത്തിയിട്ടും ശ്രദ്ധിച്ചില്ല. ഇത് ജാഗ്രതക്കുറവാണ്. അതുകൊണ്ടാണ് ട്രാഫിക്കിലേക്ക് മാറ്റിയത്. അവിടെ അവര്‍ നന്നായി ജോലി ചെയ്യുന്നുണ്ട്, അതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു ഡിസിപി പറഞ്ഞത്.
ഡിസിപിയുടെ നടപടി പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയും വിവാദവുമായി.. അടുത്തിടെ ചുമതലയേറ്റ ഉദ്യോഗസ്ഥയെ മഫ്തിയിലെങ്ങനെ തിരിച്ചറിയുമെന്നാണ് അവരുടെ ചോദ്യം. ഇനി തടയാതെ അകത്തേക്ക് കയറ്റി വിട്ടാല്‍ കൊവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന് കാട്ടി കൃത്യവിലോപത്തിന് ശിക്ഷ കൊടുക്കുന്ന സാഹചര്യവും ഉണ്ടായേനേ എന്നുമാണ് പൊലീസുകാര്‍ പറയുന്നത്.
1995ല്‍ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്‌റെയുടെ മകളായാണ് ഐശ്വര്യയുടെ ജനനം. അമ്മ അഞ്ജലി ഡോങ്‌റെ. മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. 25കാരിയായ ഐശ്വര്യ അവിവാഹിതയാണ്. ഐഎഎസ് മോഹിച്ചാണ് ഐശ്വര്യ സിവില്‍ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ രാജ്യത്തെ 196-ാം റാങ്ക് നേടി. ഐഎഎസ് ലഭിച്ചില്ല, തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.
കൊവിഡ് സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെ ഐശ്വര്യ ശ്രദ്ധ നേടി. ഐശ്വര്യയുടെ ഇടപെടലിനെത്തുടര്‍ന്ന് അര മണിക്കൂറില്‍ ഹൃദയം കൊച്ചിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ. ജൂലൈ മാസത്തില്‍ പൂന്തുറ കൊവിഡ് ഹോട്ട്‌സ്‌പോട്ടായപ്പോള്‍, ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയും ഐശ്വര്യ ശ്രദ്ധേയയായി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിറ്റി ഡിസിപിയായി ഐശ്വര്യ ചാര്‍ജെടുത്തത്. ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് വിവാദസംഭവങ്ങള്‍ അരങ്ങേറിയത്.
ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല വേദിയിലേക്ക് കയറി വന്നപ്പോൾ ഐ ജി ഋജിരാജ് സിംഗ് കാൽ കയറ്റി വച്ച് ധിക്കാരപൂർവം എഴുന്നേൽക്കാതെ ഇരുന്നിട്ടും നടപടിയെടുക്കാത്ത നാടാണ് കേരളമെന്ന് ഓർക്കണം.
https://www.facebook.com/Malayalivartha