സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു... മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ? ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന സുരേഷ് എങ്ങനെ ബെംഗളൂര്‍ എത്തി? ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ ഐ എ പിടികൂടിയത് ബെംഗളൂരുവില്‍ നിന്നാണ്. ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യാനാകില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ, ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ലോക്ക് ഡൗണ്‍ സമയത്ത് സ്വപ്ന എങ്ങനെ ബെംഗളൂര്‍ എത്തിയെന്ന് പല കോണുകളില്‍ നിന്നായി ചോദ്യങ്ങളുയര്‍ന്നിരുന്നു. ആ വിഷയത്തില്‍ ദേശീയ ഏജന്‍സികളാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 'ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുകയല്ലേ? അന്വേഷിക്കട്ടെ.
എങ്ങനെ ബംഗളൂര്‍ എത്തിയെന്നും ആരാണ് അവരെ സഹായിച്ചതെന്നും വ്യക്തമാക്കട്ടെ. അന്വേഷണം നടക്കുകയല്ലേ?' മുഖ്യന്‍ പറഞ്ഞു. 'മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം വന്നപ്പോള്‍ ഓടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല' മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നവോത്ഥാന നായകന്‍ ഇന്ന് അധോലോക നായകനായെന്ന് പി ടി തോമസ് എം.എല്‍.എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ?. സ്വര്‍ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുന്നു എന്നായിരുന്നു പി ടി തോമസ് ആരോപിച്ചത്.
https://www.facebook.com/Malayalivartha