സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി ജീവനക്കാരനെ കബളിപ്പിച്ച് തട്ടിയത് 4.9 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മല്‍; സി.സി.ടി.വി ദൃശ്യത്തിൽ കണ്ട 27കാരിയെ പൊക്കി പോലീസ്; സംഭവം തിരുവനന്തപുരം മരുതംകുഴിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടയില്‍ മോഷണം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി ജീവനക്കാരനെ കബളിപ്പിച്ച് സ്വര്‍ണം മോഷ്ടിച്ചെടുത്ത സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
വട്ടിയൂര്‍ക്കാവ് സ്വദേശി ശാന്തിയെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മരുതംകുഴി ജങ്ഷനിലുള്ള എ.പി ഫാഷന്‍ ജ്വല്ലറിയില്‍ ഈ മാസം എട്ടിനാണ് മോഷണം നടന്നിരിക്കുന്നത്.
രാവിലെ 11ന് കടയില്‍ എത്തിയ യുവതി, സ്വര്‍ണാഭരണങ്ങള്‍ നോക്കുന്നതിനിടെ ജീവനക്കാരന് അറിയാതെ ഡിസ്പ്ലേ ട്രേയില്‍ നിന്ന് 4.9 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു ഉണ്ടായത്.
എന്നാല്‍ അതേസമയം കട അടക്കുന്ന സമയം സ്വര്‍ണം തൂക്കി നോക്കിയപ്പോഴാണ് സ്വര്‍ണത്തില്‍ കുറവ് വന്നത് കടക്കാര് അറിയുകയുണ്ടായത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സന്ധ്യാറാണി, സി.പി.ഒ സൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha