Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

എറണാകുളം കുളമാകും.,. എക്കാലവും സോണിയ ഗാന്ധിയുടെ വലംകൈയ്യായിരുന്ന കെ.വി. തോമസിനെ നേതാക്കള്‍ അവഗണിച്ചതോടെ ഇടത്തേക്കെന്ന് സൂചന; പോയാലും വേണ്ടില്ല കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തരില്ലെന്ന് ഉറപ്പ് വന്നതോടെ പുതിയ നീക്കവുമായി പഴയ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് കോട്ടയായ എറണാകുളം തോമസിലൂടെ കീഴടക്കാനാകുമെന്ന് കണക്കുകൂട്ടി സിപിഎമ്മും

21 JANUARY 2021 08:31 AM IST
മലയാളി വാര്‍ത്ത
പ്രൊഫ. കെ.വി. തോമസ് എറണാകുളത്തുകാരനാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. കേരളത്തിലെ പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലും തോമസ് മാഷ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങളാണ് തോമസ് മാഷിന് കിട്ടിക്കൊണ്ടിരുന്നത്.   കരിമീന്‍ ഉള്‍പ്പെടെയുള്ള കായല്‍ വിഭങ്ങള്‍ സോണിയാജീക്ക് എറണാകുളത്ത് നിന്നും കൊണ്ട് കൊടുത്താണ് പ്രിയപ്പെട്ടവനായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു പരത്തി. അവസാനം ആ സോണിയ ഗാന്ധി തന്നെ തോമസ് മാഷിന് സീറ്റ് നിഷേധിച്ചു.     മാത്രമല്ല കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് യോഗത്തിലും തോമസ് മാഷിന് കാര്യമായ സ്ഥാനം നല്‍കേണ്ടെന്നും തീരുമാനിച്ചു. അതോടെ മാഷ് ഇടത്തേയ്ക്കെന്ന സൂചന നല്‍കി. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് കോട്ട പൊളിക്കാനാകുമെന്നാണ് ഇടതു പക്ഷവും കരുതുന്നത്.  

ഇടതുക്യാമ്പിലേക്കു കെ.വി. തോമസ് എത്തുമോയെന്ന ചോദ്യം ബാക്കിനില്‍ക്കെ, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ സി.പി.എം. വേഗത്തിലാക്കും. ശനിയാഴ്ച കെ.വി. തോമസ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തോമസിന്റെ വരവിനെ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സ്വാഗതം ചെയ്തെങ്കിലും ഇപ്പോഴും കെ.വി. തോമസിന്റേത് കോണ്‍ഗ്രസിനുമേലുള്ള സമ്മര്‍ദതന്ത്രമാണെന്നാണു കരുതപ്പെടുന്നത്.

തനിക്കല്ലെങ്കില്‍ മകള്‍ രേഖയ്ക്കുവേണ്ടി സ്ഥാനാര്‍ഥിത്വമോ പദവിയോ വാങ്ങിയെടുക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് തോമസിന്റെ നീക്കത്തെ ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുന്നത്. കോണ്‍ഗ്രസിനുമേല്‍ ഇത്തരം സമ്മര്‍ദത്തിന് അവസരമൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹത്തിന് മൗനമായി പിന്തുണ നല്‍കുന്നു. സി.പി.എമ്മില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവരുമായി പാര്‍ലമെന്റംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ വച്ചുതന്നെ ഊഷ്മള ബന്ധമാണ് തോമസിനുള്ളത്.

പിണറായി വിജയനുമായി സമീപ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് സുസ്വാഗതം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സി.പി.എമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല. സി.പി.ഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ഏതു പരീക്ഷണത്തിനും സി.പി.എം. തയാറാണ്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രനായി മല്‍സരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സി.പി.എം. കണക്കുകൂട്ടുന്നു. ഇതേസമയം, കെ.വി. തോമസ് പോകുന്നെങ്കില്‍ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കെ.വി. തോമസ് ഇടതു സ്ഥാനാര്‍ഥിയായി വരുന്നില്ലെങ്കില്‍ തല്‍ക്കാലം മനു റോയ് തന്നെയാണ് സി.പി.എമ്മിനു മുന്നിലുള്ള സാധ്യതാ സ്ഥാനാര്‍ഥി.

കഴിഞ്ഞതവണ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല ചുറ്റുപാടിലും പുതുമുഖമെന്ന നിലയില്‍ മികച്ച പ്രകടനമാണ് മനു റോയ് കാഴ്ചവച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനുവിന് ലത്തീന്‍ സമുദായാംഗമെന്ന പരിഗണന കൂടാതെ സാംസ്‌കാരിക കൊച്ചി തുടങ്ങിയ വിവിധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം തന്റെ രാഷ്ട്രീയ തീരുമാനം 23 ന് മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുമെന്നാണ് ഇന്നലെ കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍നിന്നു സമീപകാലത്തു നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നുപറയാനാണ് ശനിയാഴ്ച എറണാകുളത്ത് കെ.വി. തോമസ് മാധ്യമങ്ങളെ കാണുന്നതെന്നാണു സൂചന. അത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് പോലും പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (17 minutes ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (26 minutes ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (42 minutes ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (52 minutes ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (1 hour ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (2 hours ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (2 hours ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (3 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (3 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (4 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (4 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (4 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (4 hours ago)

Malayali Vartha Recommends