രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെയുടെ ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും... ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടങ്ങുന്ന ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും. ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകള്‍ ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭം കുറിക്കും.
വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് മുഖ്യാതിഥി.
വിദ്യാര്‍ഥികള്‍, ഡെലിഗേറ്ററുകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുള്ളത്. കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പരിപൂർണ്ണ ബാധകമായിരിക്കുമെന്ന് അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.
registration.iffk.in എന്ന വെബ്‌സൈറ്റില്‍ മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാൻ കഴിയുന്നതാണ്. വിലാസത്തിൽ മാറ്റമുണ്ടെങ്കില്‍ വിലാസം തെളിയിക്കുന്ന പ്രൂഫ് സഹിതം അപ്ലോഡ് ചെയ്യേണ്ടതാണ്.
ചടങ്ങിൽ ജി.പി.രാമചന്ദ്രന്‍ രചിച്ച ഗൊദാര്‍ദ് പലയാത്രകള്‍ എന്ന പുസ്തകം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറിന് നല്‍കിയും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍ കിലേ ചെയര്‍മാന്‍ വി.ശിവന്‍കുട്ടിക്കു നല്‍കിയും പ്രകാശനം ചെയ്യും.
"
https://www.facebook.com/Malayalivartha
























