പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് 11 പേർ; പ്രതികളെ ഓരോരുത്തരെയായി അറസ്റ്റു ചെയ്തുവന്നപ്പോൾ കൂട്ടത്തിലുള്ള ഒരാളെ കണ്ട് പോലീസ് പോലും ഞെട്ടി; ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പെണ്‍കുട്ടി പ്രതികളുമായി സൗഹൃദത്തിലായത്...

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരനടക്കം നാല് യുവാക്കളെ കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു..ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി
കഴിഞ്ഞ 29ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
തൊട്ടടുത്ത ദിവസം വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽ വെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ (21), നല്ലില സ്വദേശി ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21), പഴഞ്ഞാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവർ റിമാൻഡിലാണ്
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ പങ്കും പുറത്തറിയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പെണ്‍കുട്ടി പ്രതികളുമായി സൗഹൃദത്തിലായത്. പ്രതികളുമായി പെണ്‍കുട്ടിയുടെ സഹോദരന് പരിചയമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ കൊല്ലം ചൈൽഡ് ലൈനിൽ പാർപ്പിച്ചിരിക്കുകയാണ്. പൂയപ്പള്ളി എസ്.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന
https://www.facebook.com/Malayalivartha
























