അധികാരത്തിൽ എത്തിയാൽ ഉടൻ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും; രമേശ് ചെന്നിത്തല

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നിരവധി പിൻവാതിൽ നിയമനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ചെറുപ്പക്കാർക്ക് നിയമനം നൽകാതെ പിന്‍വാതില്‍ വഴി കരാര്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. കാലടി സർവകലാശാലയിലെ അനധികൃത നിയമന വിവാദം ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല പിൻവാതിൽ നിയമനത്തെ കുറിച്ച് പ്രതികരിച്ചത്.
അഞ്ചു വർഷത്തിനിടെ മൂന്നുലക്ഷം പിൻവാതിൽ നിയമനങ്ങളാണ് നടന്നത്. അധികാരത്തിൽ എത്തിയാൽ ഉടൻ പിൻവാതിൽ നിയമങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുകയുണ്ടായി. നിയമത്തിന്റെ കരട് തയ്യാറായെന്നും വ്യക്തമാക്കി. അനധികൃതമായി നൽകിയ എല്ലാ നിയമനങ്ങളും പുനർപരിശോധിക്കണമെന്നും വ്യക്തമാക്കുകയുണ്ടായി. ഇഷ്ടക്കാരേയും ബന്ധുക്കളെയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റുന്ന നടപടിയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുകയും ചെയ്തു. കേരളയാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കാലടി സർവ്വകലാശാലയിലെ അനധികൃത നിയമനത്തെകുറിച്ചും രമേശ് ചെന്നിത്തല പറഞ്ഞു. നിയമന വിവാദം ഉയര്‍ത്തിയ മൂന്ന് വിഷയ വിദഗ്ധര്‍ കോണ്‍ഗ്രസ് അനുഭാവികളല്ല അവര്‍ ഇടത് അനുഭാവികളാണ്. എന്നാല്‍ സത്യം തുറന്നുപറയാന്‍ കാണിച്ചവരെ തേജോ വധം ചെയ്യുന്നത് പാര്‍ട്ടി ജീര്‍ണാവസ്ഥ നേരിടുന്നുവെന്നതിന്റെ തെളിവാണെന്നും വ്യക്തമാക്കി. യു ഡി എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ ഇത്തരം അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























