പരിസ്ഥിതിദുര്‍ബല മേഖലയെ നിര്‍ദേശിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതികരിച്ച് വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍...

പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരല്ലെ മറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുരിച്ചാണെന്ന് വ്യക്തമാക്കി വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കരട് വിജ്ഞാപനം തയ്യാറാക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുര്‍ബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെ.സി. വേണുഗോപാല്‍ സഭയില്‍ ഉന്നയിച്ചതിന് മറുപടിയായി പറഞ്ഞാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
വന്യജീവിമേഖലയില്‍ കേരളത്തില്‍ പലയിടത്തും വന്യമൃഗങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതും കെ.സി. വേണുഗോപാല്‍ പരാമര്‍ശിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി ഗ്രാമവാസികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തിലുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളരെ പ്രധാനപ്പെട്ടതും ഗുരുതരവുമായ വിഷയമാണെന്ന് മന്ത്രി ജാവഡേക്കര്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്നും സഹാനുഭൂതിയുള്ള സമീപനം വേണം. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 500 മനുഷ്യര്‍ കൊല്ലപ്പെട്ടെന്നും നൂറ് ആനകളും കൊല്ലപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സുല്‍ത്താന്‍ബത്തേരി ബസ് സ്റ്റാന്‍ഡ് പോലും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വിജ്ഞാപനം ഇറക്കും മുന്‍പ് പ്രദേശവാസികളുമായി കൂടിയാലോചനകള്‍ നടത്തി അഭിപ്രായം തേടണമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച് മന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിക്കുകയല്ല ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചാണ് കരട് തയ്യാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് അഭിപ്രായനിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























