സ്കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് തല്ക്ഷണം മരിച്ചു. പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടൻ്റെ മകൻ രതീഷ് (32) ആണ് മരിച്ചത്. എം സി റോഡിൽ തുരുത്തി ബി എസ് എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ 10 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒര ദിശയിൽ പോകുകയായിരുന്നു സ്കൂട്ടറും, ടിപ്പറും. എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടി യുടെ ആഘാതത്തിൽ ടിപ്പറിൻ്റെ അടിവശത്തെയ്ക്ക് വീണ രതീഷിൻ്റെ തലയിൽ പിൻവശത്തെ ചക്രം കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.. അപകടത്തെ തുടർന്ന് റോഡിൽ വീണ രക്തം ചങ്ങനാശേരി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശുചീകരിച്ചു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. ബ്ലാക്ക് സ്പോട്ട് ഏരിയായി പ്രഖ്യാപിച്ച പ്രദേശമാണിവിടം.
https://www.facebook.com/Malayalivartha
























