കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ വീണ്ടും നിയമന വിവാദം; സി പി എം പറവൂർ ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്, പാർട്ടി സഹയാത്രികയ്ക്ക് നിയമനം നൽകണം

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ വീണ്ടും അനധികൃത നിയമന വിവാദം. പാർട്ടി സഹയാത്രികയ്ക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ സിപിഎം ഏരിയ സെക്രട്ടറി ജില്ലാ സെക്രറട്ടിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കത്തുമായി വന്ന പാർട്ടി സഹയാത്രികയ്ക്ക് കാലടി സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്.
എം.ബി രാജേഷിൻറെ ഭാര്യയ്ക്ക് മുസ്‌ലിം സംവരണ വിഭാഗത്തിൽ അസി. ഫ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് സി പി എം ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ കത്ത് പുറത്ത് വന്നത്. പാര്‍ട്ടി അനുഭാവികള്‍ക്കും നേതാക്കള്‍ അടക്കമുളളവരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിക്കുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്ന കത്താണിത്. 2019 ഡിസംബർ 22 നാണ് പറവൂർ ഏരിയ കമ്മറ്റി സെക്രട്ടറി ടി. ആര്‍ ബോസ് പാര്‍ട്ടി ജില്ല സെക്രട്ടറിക്ക് കത്തയച്ചത്. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര സംവരണ നിയമനത്തിന് സഹായം ചെയ്യണം എന്നായിരുന്നു ശുപാര്‍ശ. കഴിഞ്ഞ ആഴ്ച ഡോ. സംഗീത മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുകയുണ്ടായി .
https://www.facebook.com/Malayalivartha
























