പരിശീലനം തുടങ്ങുന്നതിനു മുന്നേ താരമായി; ഇപ്പോൾ പോലീസ് സേനയുടെ ഭാഗവും

തൃശൂർ പോലീസ് അക്കാദമയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 15 നായ്ക്കൾ പോലീസ് സേനയുടെ ഭാഗമാകൻ പോകുന്നു. പരിശീലനം പൂർത്തിയാകുന്നതിനു മുന്നേ സേനയുടെ താരമായവരാണ് 17ന് പോലീസ് സേനയുടെ ഭാഗമാകുന്നത്.പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ നാല് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും മണത്തെടുത്ത 'മായ' യ്ക്ക് ഡോഗ് സ്‌ക്വാഡിൽ ചേർന്നതിന് ശേഷമുള്ള പരിശീലന സമയമായിരുന്നു..
പഞ്ചാബ് ഹോം ഗാർഡ് ഡോഗ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 9 മാസം മുമ്പ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങിയത്. 15ഉം ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ടവയാണ് ഇവ. മായയും കൂട്ടുകാരും ഇപ്പോൾ കേരളാപോലീസിന്റെ അഭിമാനമായിമാറിയിരിക്കുകയാണ്. മോഷ്ട്കടാക്കളെയും അക്രമികളെയും പെട്ടെന്ന് കണ്ടെത്താൻ ഇവയ്ക്ക് കഴിയും. കൂടാതെ ലഹരി വസ്തുക്കളും സ്ഫോടന വസ്തുക്കളെയും കണ്ടെത്തുവാനുള്ള് പരിശീലനവും കഴിഞ്ഞവരാണ് ഇവർ.
പോലീസ് അക്കാദമിയിൽ 9 മാസം നീണ്ട പരിശീലനമായിരുന്നു ഇവർക്ക്. അനുസരണശീലവും ഉള്ളവരാണ് മായയും കൂട്ടരും. പതിനേഴിന് പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് കഴിഞ്ഞതിനുശേഷം ഓരോ ജില്ലകളിലേക്കും ഇവരെ നിയോഗിക്കും.
https://www.facebook.com/Malayalivartha

























