വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പോലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ, കാറിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡനം

വിവാഹ വാഗ്ദാനം നൽകി ബി ടെക് കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഇൻസ്‌പെക്ടറെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുമായ മരട് സ്വദേശി പനച്ചിക്കല്‍ പി.ആര്‍ സുനുവിനെ (44) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത് കുമാര്‍ റിമാന്‍ഡ് ചെയ്യുകയുണ്ടായി.
യുവതി മറ്റൊരു കേസിൽ പരാതി നല്കാനായി മുളവുകാട് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്നാണ് പ്രതി യുവതിയുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് പല സമയങ്ങളിൽ യുവതിയെ കാറിൽവെച്ചും പ്രതിയുടെ വീട്ടിൽ വെച്ചുംലൈംഗീകമായി പീഡിപിച്ചെന്നായിരുന്നു കേസ്. വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇദ്ദേഹം വിവാഹബന്ധം വേർപ്പെടുത്തി യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത്പല തവണ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്. തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മുമ്ബില്‍ കീഴടങ്ങിയ പ്രതിയുടെ കസ്റ്റഡി കഴിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























