ഡല്‍ഹി-ദെഹ്‌റാദൂണ്‍ അതിവേഗപാത യാത്രയ്ക്ക് തയ്യാറെടുക്കുന്നു... രണ്ട് വർഷത്തിനകം പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അറിയിച്ചു...

ഡല്‍ഹി-ദെഹ്‌റാദൂണ്‍ അതിവേഗപാത അഥവാ എക്സ്പ്രസ് വേ, ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാതയാണ്. ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം നാല് മണിക്കൂറോളം കുറയ്ക്കുമെന്നും ഇതിലൂടെ സാമ്പത്തിക വികസനത്തെ ഊര്‍ജ്ജിതപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ പാതയിലൂടെയുള്ള വാഹനങ്ങളുടെ കുറഞ്ഞ വേഗത മണിക്കൂറില്‍ 100 കിലോമീറ്റിൽ ഏത്തിക്കാൻ കഴിയുന്ന രീതിയിലാണ് പാതയുടെ രൂപകല്‍പനയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോളമാണ് പാത ഉയര്‍ത്തി നിര്‍മിക്കുന്നത്. അതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്യജീവി ഇടനാഴിയായി ഇത് മാറും എന്ന കാര്യത്തിൽ സംശയമില്ല.
നിര്‍മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഡല്‍ഹി-സരണ്‍പുര്‍-ദെഹ്‌റാദൂണ്‍ സാമ്പത്തിക ഇടനാഴി ഇരു നഗരങ്ങള്‍ക്കിടയിലുള്ള അകലം 235 കിലോമീറ്ററില്‍ നിന്ന് 210 കിലോമീറ്ററായി കുറയ്ക്കുമെന്നും സഞ്ചാരസമയം ആറര മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി കുറയ്ക്കാൻ സാധിക്കുമെന്നും അതിലുപരി വന്യജീവി സംരക്ഷണത്തിനായി 12 കിലോമീറ്ററോളം പാത ഉയര്‍ത്തി നിര്‍മിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പരാമർശിക്കുന്നുണ്ട്. അതിവേഗ പാതയില്‍ ആകെ 25 കിലോമീറ്ററോളം ദൂരം ഉയര്‍ത്തിയാവും നിര്‍മിക്കുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ തുറന്ന പാതയും ബാക്കി തുരങ്കങ്ങളിലൂടെയാവുന്ന വിധത്തിലുമാകും നിര്‍മാണം നടക്കുക. ആറുവരി പാത നിബിഡ വനപ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സ്ഥലമേറ്റെടുക്കലും പരിസ്ഥിതി സംബന്ധമായ തടസ്സങ്ങള്‍ നീക്കുന്നതും അവസാന ഘട്ടങ്ങളിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഓരോ 25-30 കിലോമീറ്ററുകളിലും യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും. ജനങ്ങൽ പാത ഉപയോഗിക്കുന്ന ദൂരം അടിസ്ഥാനമാക്കി ടോള്‍ നല്‍കിയാല്‍ മതിയാവും. പാത പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ട് വര്‍ഷത്തെ കാലാവധി വേണ്ടിവരും എന്നിങ്ങനെയുള്ള കാര്യങ്ങളും ഉത്തരാഖണ്ഡ് ടൂറിസവികസനവും പാത പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഉത്തരാഖണ്ഡ് തലസ്ഥാനവും തമ്മിലുള്ള യാത്രാ ദൂരം 25 കിലോമീറ്റർ കുറയ്ക്കുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. ഇവയിലൂടെ ഒക്കെ യാത്രാ സമയം 6.5 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി കുറയ്ക്കാൻ കഴിയും എന്നതാണ് പ്രധാന നേട്ടം.
ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കുക എന്നതാണ് പ്രധാനമെന്നും കാലതാമസമുണ്ടാകുന്നത് ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും 2018ൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തുറന്നു കൊടുക്കുന്നതോടെ ഡല്‍ഹി നഗരത്തിലെ രണ്ടു ലക്ഷം വാഹനങ്ങളെങ്കിലും വഴിതിരിച്ചുവിടാനാവുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നഗരം നേരിടുന്ന കടുത്ത അന്തരീക്ഷ മലിനീകരണത്തിനും ഇത് വലിയ തോതിൽ ശമനമുണ്ടാക്കും. 5,763 കോടി രൂപ ചിലവഴിച്ചാണ് പാതയുടെ നിര്‍മാണ പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിൽ നടത്തിയത്. 2006ല്‍ വിഭാവനം ചെയ്യപ്പെട്ട പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത് 2015ലാണ്.
https://www.facebook.com/Malayalivartha

























