'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്'; മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിലേക്ക് പ്രധിഷേധവുമായി എം.എസ്.എഫ്; മാര്‍ച്ച് ധര്‍മശാലയിലെ സര്‍വകലാശാല ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞു

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ട് പറമ്ബ് ക്യാമ്ബസ്സില്‍ നടക്കുന്ന സി എം @ക്യാമ്ബസ് പരിപാടിയിലേക്ക് പ്രധിഷേധവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം എം ജി സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനത്തിലും പിന്‍വാതില്‍ നിയമനം, മെറിറ്റ് അട്ടിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് 'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്,വിദ്യാര്‍ത്ഥികള്‍ തെരുവിലാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രി യുടെ വേദിയിലേക്ക് പ്രതിഷേധവുമായി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
മാര്‍ച്ച് ധര്‍മശാലയിലെ സര്‍വകലാശാല ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞു. സംസ്ഥാന എംഎസ്‌എഫ് പ്രസിഡന്‍റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. നാലര വര്‍ഷം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, ചോദ്യങ്ങളെ ഭയപ്പെട്ട് ഭരണം തീരാന്‍ നേരത്ത് പി ആര്‍ വര്‍ക്കിന്‍റെ പിന്‍ബലത്തോടെ കേരളീയ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha

























