എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവൻ!; ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് പരസ്യമായ ബന്ധമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ

എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥയ്‌ക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു . ജാഥയുടെ പേര് വര്‍ഗീയ മുന്നേറ്റ ജാഥയെന്ന് മാറ്റണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബന്ധമാണ്. മട്ടന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. സി.പി.എം വര്‍ഗീയത പറഞ്ഞുതുടങ്ങിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റെ ശമ്ബളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചു. ഇപ്പോള്‍ നോക്കുകൂലി മാത്രമാണ് വാങ്ങുന്നതെന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha

























