സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരോട് ചര്‍ച്ചചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്; ഉദ്യോസ്ഥരോ , ഡി വൈ എഫ് ഐ നേതാക്കളോ അല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ച ആത്മാര്‍ത്ഥതയില്ലാത്തതാണ്. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരോട് ചര്‍ച്ചചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. അല്ലാതെ ഉദ്യോസ്ഥരോ , ഡി വൈ എഫ് ഐ നേതാക്കളോ അല്ല. എന്ത് കൊണ്ടാണ് സമരം ചെയ്യുന്ന സംഘടനകളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തത് . അത് ധാര്‍ഷ്ട്യമല്ലേ. സമരം ചെയ്യുന്നവരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിന് പകരം ചര്‍ച്ച ചെയ്യാന്‍ ഡി വൈ എഫ് ഐ യെ ചുതലപ്പെടുത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ?
ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സ്ഥിരപ്പെടുത്തലിനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒഴുകുകയായിരുന്നു. അ്ത വഞ്ചനയാണ്. കേരളത്തില്‍ ഇനി കൂടുന്ന മന്ത്രി സഭാ യോഗത്തില്‍ ഒരു സ്ഥിരപ്പെടുത്തല്‍ നടപടിയും സ്വീകരിക്കാന്‍ പാടില്ല. കരാറടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും നിയമനങ്ങള്‍ ലഭിച്ച ആരെയും സ്ഥിരപ്പെടുത്താന്‍ പാടില്ല. ഇതിനകം നടത്തിയ നിയമനങ്ങള്‍ തന്നെ പുനപരിശോധിക്കണം.
ആ സ്ഥാനങ്ങളില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടവരെ നിയമിക്കണം. ഒഴിവുകള്‍ ഇല്ലെങ്കില്‍ അവ സൃഷ്ടിക്കണം. ഒഴിവുകള്‍ ഉണ്ടാകേണ്ട സ്ഥലത്ത് ഒഴിവുകള്‍ ഉണ്ടാക്കാത്തത് കൊണ്ട് മാത്രം റാങ്ക് ലിസ്റ്റില്‍പെട്ട ധാരാളം പേര്‍ നിയമിക്കപ്പെടാ പോകുന്നുണ്ട്.
റാങ്ക് ലിസ്റ്റുകള്‍ കൂടി കണക്കെലെടുത്ത് കൊണ്ട് ആവശ്യമുള്ളിടങ്ങളില്‍ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കണം. ഒരു മാര്‍ഗവുമില്ലങ്കില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം. റാങ്ക് ലിസ്റ്റകളുടെ കാലാവധി നീട്ടിക്കൊടുത്തില്ല്ന്നതാണ് ഈ സര്‍ക്കാര്‍ ചെയ്ത് ഏറ്റവും വലിയ തെറ്റ്. പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും വ്യാപകമായി നടത്താനുള്ള അവസരം ഇത് മൂലം സര്‍ക്കാരിനുണ്ടായി.
ഒരു വശത്ത് തിരക്കിട്ട് പിന്‍വാതില്‍ നിയമനം നടത്തുകയും മറുവശത്ത് ഡി.വൈ.എഫ്.ഐക്കാരെ കൊണ്ടും ഉദ്യോഗസ്ഥരെ കൊണ്ടും ചര്‍ച്ച നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പും പ്രഹസനവുമാണ്.
ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുത്താന്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ചൈനയോ പാകിസ്ഥാനോ ഇടപെട്ടു കാണും. നാണമില്ലേ, ചെറുപ്പക്കാര്‍ക്ക് വേണ്ടി നിലകൊള്ളേണ്ട ഒരു സംഘടന സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറാന്‍? സര്‍ക്കാര്‍ വിലാസം സംഘടനയായി അത് മാറിയിരിക്കുന്നു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞു നടന്നിരുന്നവര്‍ ഇപ്പോള്‍ സര്‍ക്കാരിന് വിടുപണി ചെയ്യാന്‍ നടക്കുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി കിട്ടിയതു കൊണ്ടാവാം സമരക്കര്‍ക്ക് അവരെ വിശ്വാസമില്ലാതെ പോയത്.
https://www.facebook.com/Malayalivartha

























