മതം മാറി ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ കാണാൻ മാതാപിതാക്കൾ എത്തി; മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും എത്തിയത്

ഹാദിയയെ കാണാൻ മാതാപിതാക്കളായ അശോകനും പൊന്നമ്മയും ക്ലിനിക്കിലെത്തി.ദേശീയ തലത്തിൽ ശ്രദ്ധേയമായ കേസാണ് ഹദിയയുടെയും ഷെഫിൻ ഷാജഹാന്റെയും വിവാഹം സംബന്ധിച്ച കേസ്. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫീന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈ കോടതി റദ്ദാക്കിയതോടെ ഷെഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവ്വേദ ഡോക്ടറാകാൻ ഹാദിയ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു മതം മാറ്റവും വിവാഹവും മറ്റ് അനുബന്ധ സംഭവങ്ങളും നടന്നത്. ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം സുപ്രീം കോടതി അംഗീകരിച്ചത്. ഇതിനു ശേഷം പഠനം പൂർത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ ഒരു ക്ലിനിക് ആരംഭിക്കുകയുണ്ടായി. ഹാദിയ ക്ലിനിക് എന്നാണ് ക്ലിനിക്കിന്റെ പേര്. ഇവിടെ ആയിരുന്നു മാതാപിതാക്കൾ ഹദിയയെ കാണാൻ എത്തിയത്.
https://www.facebook.com/Malayalivartha

























