സമരം നടത്തുന്നത് കലാപകാരികളെങ്കിൽ അത് ഞങ്ങളാണെന്ന് തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ...സർക്കാരിന്റെ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സമരം തുടരുന്നു....

സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരവേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇതുവരെയുള്ള സ്ഥിരപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
പിൻവാതിൽ നിയമനത്തിലൂടെ പി.എസ്.സിയിൽ അട്ടിമറി നടത്തിയത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെ.എസ്. ശബരിനാഥൻ എംഎൽഎയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് എംഎൽഎ വി.എസ്. സുനിൽ കുമാറും സമരപന്തലിൽ എത്തിച്ചേർന്നു.
തൊഴിൽ ഇല്ലെങ്കിൽ ജീവിതം വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച ഉദ്യോഗാർത്ഥികൾക്ക് പൂർണ പിന്തുണ അദ്ദേഹം നൽകി. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും അഹങ്കാരവും മാറ്റിവെച്ച് ഉദ്യോഗാർത്ഥികളുമായി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട നിരവധി യുവതി യുവാക്കന്മാരാണ് ഇന്ന് സെക്രട്ടറിയേറ്റ് വളപ്പിൽ തടിച്ചു കൂടിയത്. കേരളം നാളിതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വ്യത്യസ്തമായ സമര മുറകളുമായാണ് ഇവർ ഒത്തുചേർന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha























