തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുപ്പതുകാരനെ കുടുക്കിയത് ക്യാമറ; യുവാവ് പോലീസ് കസ്റ്റഡിയിൽ

മൈസൂരിൽ തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്ന മുപ്പതുകാരന്‍ ക്യാമറയില്‍ കുടുങ്ങി. സോമശേഖര്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫെബ്രുവരി 11ന് രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
മൃഗക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥന്റെ പരാതിയില്‍ വിവി പുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ വീഡിയോ ഫൂട്ടേജും പൊലീസിന് നല്‍കി. തുടര്‍ന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
നായയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥനായ കെബി ഹരീഷ് പറഞ്ഞു. രാജ്യത്ത് മൃഗങ്ങള്‍ക്ക് എതിരെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമല്ല. നിരവധി മൃഗങ്ങളാണ് ഇത്തരത്തില്‍ ഇരയാകുന്നത്. മൃഗങ്ങളോട് ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha























