ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ ജയസാധ്യതയുള്ള മുന്നണിയെ സഹായിക്കും, ലക്ഷ്യം ബി ജെ പിയെ തോല്‍പ്പിക്കുക, 84 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് എസ് ഡി പി ഐ

ബി ജെ പി യെ തോല്‍പ്പിക്കുകയാണ് ഏകലക്ഷ്യമെന്നും 84 മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി എസ് ഡി പി ഐ. ഇരുമുന്നണികളുമായും ഇത്തവണ ധാരണകള്‍ ഉണ്ടാവില്ല. ബി ജെ പി ശക്തി കേന്ദ്രങ്ങളില്‍ ജയസാധ്യതയുള്ള മുന്നണിയെ പിന്തുണയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ 102 സീറ്റുകളായിരുന്നു എസ് ഡി പി ഐ ക്ക് ലഭിച്ചത്. സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തിലും വലിയ നേട്ടമുണ്ടാക്കിയ മഞ്ചേശ്വരം മണ്ഡലത്തിലും കഴിഞ്ഞ തവണ എസ് ഡി പി ഐ മത്സരിച്ചിരുന്നില്ല.
ഇത്തവണയും ഈ മണ്ഡലങ്ങളില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ല. എന്നാല്‍ വിജയസാധ്യതയുള്ള മുന്നണിയെ പിന്തുണയ്ക്കും. അതേ സമയം ഇരുമുന്നണികളും എസ് ഡി പി ഐയുടെ പിന്തുണയെ സംബന്ധിച്ച് ഇത് വരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അധികാരത്തില്‍ നിന്നും ബി ജെ പി യെ ഏതു വിധേനയും മാറ്റി നിര്‍ത്തണമെന്ന എസ് ഡി പി ഐ യുടെ നിലപാടിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha























