ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വീണ്ടും ഇടപെട്ട് ഡി വൈ എഫ് ഐ

പി എസ് സി റാങ്ക് ഫോള്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വീണ്ടും ഡി വൈ എഫ് ഐ യുടെ ഇടപെടല്‍. സമരം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സമരക്കാരുമായി ഡി വൈ എഫ് ഐ നേതാക്കള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. തിരുവനന്തപുരത്തെ ഡി വൈ എഫ് ഐ യുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചാണ് സമരക്കാരുമാണ് ഡി വൈ എഫ് ഐ രണ്ടാം വട്ട മദ്ധ്യസ്ത ചര്‍ച്ചകള്‍ നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികളുമായി ഡി വൈ എഫ് ഐ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ച അന്ന് ഒത്തുതീര്‍പ്പിലാവാത്തതിനാലാണ് ഇപ്പോള്‍ രണ്ടാം വട്ടം ചര്‍ച്ച വിളിച്ചുചേര്‍ത്തത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡി വൈ എഫ് ഐ ഓഫീസിലേക്ക് വരാമെന്നും സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം എ എ റഹീം പറഞ്ഞു.
https://www.facebook.com/Malayalivartha























