സമരം കണ്ട് ഭയന്നിട്ടില്ല, ഷാഫി പറമ്പിലിനും ശബരിനാഥിനും വേറെ പണിയില്ലെന്ന് എം എം മണി

പി എസ് സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം കണ്ട് ഭയന്നിട്ടില്ലെന്ന് മന്ത്രി എം എം മണി. ഷാഫി പറമ്പിലിനും കെ ശബരിനാഥ് എം എല്‍ എ ക്കും മറ്റ് പണിയൊന്നുമില്ലെന്നും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മന്ത്രി എം എം മണി പ്രതികരിച്ചു. അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണ്, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തനാളുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത് സമരം കണ്ട് ഭയന്നിട്ടല്ലെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ കുടുംബത്തിന്റെ കണ്ണീരിന് പ്രതിപക്ഷം മറുപടി പറയണമെന്നും എം എം മണി പറഞ്ഞു.
https://www.facebook.com/Malayalivartha























