സകലരും ഞെട്ടിപ്പോയി... 10 മാസത്തെ ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ തട്ടിയുണര്‍ത്തി; നരേന്ദ്ര മോദിയെ കണ്ടതോടെ ആളാകെ മാറി; പിന്നെ കണ്ടത് പഴയതിലും കരുത്തുള്ള ബിജെപി നേതാവിനെ; നേരെ വന്നത് സെക്രട്ടറിയേറ്റിലെ 24 മണിക്കൂര്‍ ഉപവാസത്തിന്

ശോഭ സുരേന്ദ്രനെ ബിജെപിയിലേക്ക് മടക്കി കൊണ്ടുവരാന്‍ 10 മാസമായി പല ബിജെപി നേതാക്കളും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഇതിനിടെ സിപിഎമ്മിലേക്ക് പോകുമെന്ന് വരെ പ്രചാരണമുണ്ടായി.
അപ്പോഴൊന്നും പ്രതികരിക്കാതെ നല്ല ഉറക്കത്തിലായിരുന്നു ശോഭ സുരേന്ദ്രന്‍. ഇടയ്ക്ക് ഉണരുമ്പോള്‍ എന്തെങ്കിലും ഫേസ്ബുക്ക് പോസ്റ്റിടുമെന്നതില്‍ കവിഞ്ഞ് ശോഭയെ പറ്റി ആരും ഒന്നുമറിഞ്ഞില്ല. അവസാനം ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ മാറി മറിമറിഞ്ഞു. ശോഭ ജെപി നഡ്ഡയെ കണ്ടതോടെ മഞ്ഞുരുകി. അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശോഭ കണ്ടതോടെ എല്ലാം ഓക്കെയായി. ഇപ്പോള്‍ പഴയതിനേക്കാള്‍ ആവേശത്തിലാണ് ശോഭ സുരോന്ദ്രന്‍.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍ 10 മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പൊതുവേദിയിലെത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 48 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ചാണു ശോഭ വീണ്ടും പൊതുരംഗത്തു സജീവമായത്.
പാര്‍ട്ടിയില്‍ വീണ്ടും സജീവമാകണമെന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടു പോലും ശോഭ വഴങ്ങിയിരുന്നില്ല. അടുത്തിടെ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തിയതോടെയാണ് അവര്‍ അല്‍പ്പം അയഞ്ഞത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളും ശോഭയെ അനുനയിപ്പിച്ചു.
സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കം സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചു. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷമാണു സംഘടനാരംഗത്തേക്കുള്ള ശോഭയുടെ തിരിച്ചുവരവെന്നതു ശ്രദ്ധേയമാണ്. പാലക്കാട്, വര്‍ക്കല നിയമസഭാമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി ശോഭ പരിഗണിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയില്‍ സജീവമാകണമെന്ന് ആര്‍.എസ്.എസ്. നേതൃത്വവും അവരോടു നിര്‍ദേശിച്ചിരുന്നു.
വിശ്വസ്തരായ അനുയായികള്‍ക്കൊപ്പമാണു ശോഭ ഉപവാസസമരത്തിനായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. മടങ്ങിവരവിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ശോഭാ സുരേന്ദ്രനെന്നാല്‍ ബി.ജെ.പിയാണ് എന്നായിരുന്നു മറുപടി. പോരാട്ടമനസുള്ള എല്ലാ പാര്‍ട്ടിക്കാരും ഉദ്യോഗാര്‍ഥികളെ പിന്തുണയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഹിളാ മോര്‍ച്ച ഭാരവാഹികളടക്കം പാര്‍ട്ടിയിലെ മറ്റു പ്രമുഖരാരും ഇല്ലാതെയാണു ശോഭ വന്നത്. ഏതാനും മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരപ്പന്തലിലെത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുള്ള പ്രസംഗത്തിനൊടുവിലാണു 48 മണിക്കൂര്‍ നിങ്ങള്‍ക്കു പിന്തുണയുമായി ഞാനും ഇവിടെയുണ്ടാവുമെന്നു പ്രഖ്യാപിച്ചത്.
പിന്നീട് സമരവേദിയില്‍ ഇരുന്നു. ഇതിനിടെ ശോഭയുടെ ചിത്രവുമായി ഉപവാസ സമരത്തിന്റെ ബാനറുകള്‍ എത്തി. ഉച്ചയ്ക്കു ശേഷം സിപിഒ, എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവേദികള്‍ക്കു നടുവിലുള്ള സ്ഥലത്തേക്കു ശോഭ സമരം മാറ്റി. ഒപ്പം മഹിള മോര്‍ച്ചയുടെ മുന്‍ ഭാരവാഹികളായ 5 പേര്‍ മാത്രം.
"
https://www.facebook.com/Malayalivartha























