കോന്നിയിൽ നേമം ആവർത്തിക്കുമോ? ശോഭ സുരേന്ദ്രൻ കോന്നി പിടിക്കാൻ ഇറങ്ങുന്നു! അടൂർ പ്രകാശ് അണിയറ നീക്കം നടത്തുന്നു സി പി എം ന് ഇക്കുറി കോന്നി പൊള്ളും

വടക്ക് നിന്ന് തെക്കോട്ട് കാൽ നീട്ടണമെന്നായിരുന്നു ബിജെപി ആഗ്രഹിച്ചത്. മഞ്ചേശ്വരത്ത് നേരിയ വ്യത്യാസത്തിൽ സുരേന്ദ്രന് കാലിടറി പോയ കാര്യം നമ്മൾക്ക് അറിയാം.
ഒടുവിൽ കേരളത്തിൽ ബിജെപി അനന്തപുരിയിലെ നേമത്തു നിന്നു തന്നെ തുടക്കം കുറിച്ചു. ഇപ്പോൾ ബി ജെ പി യ്ക്ക് സുരക്ഷിതമണ്ഡലമാണ് നേമം ''ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടും എന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി കേരള ഘടകം.
അതേ സമയം കേരള ഘടകത്തിൽ നടക്കുന്ന അസ്വാരസ്യം ഇപ്പോൾ സീറ്റിൻ്റെ കാര്യത്തിലും പ്രകടമാകുകയാണ്. സംസ്ഥാന നേത്യത്യവുമായി ഇടഞ്ഞു നിൽക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളുന്നു. കോർ കമ്മിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ തനിക്ക് നീക്കിവെച്ചിരിക്കുന്ന സീറ്റിൻ്റെ കാര്യത്തിലും ശോഭാ സുരേന്ദന് തൃപ്തിയില്ലെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടേയ്ക്കും വർക്കലയിലേക്കും പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ കോന്നി യോ കഴക്കൂട്ട മോ വേണമെന്ന ആവശ്യം ഉയർത്തിയും ശോഭ സുരേന്ദ്രൻ ഇടഞ്ഞു നിൽക്കുകയാണ്. മഞ്ചേശ്വരം, നേമം ,വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങൾ പോലെ ബി ജെ പി ഏറെ പ്രതീക്ഷ വെച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ് കോന്നിയും കഴക്കൂട്ടവും ' ഈ മണ്ഡലങ്ങൾ ഇന്ന് അല്ലെങ്കിൽ നാളെ ബി ജെ പി കൈവരിക്കും എന്ന ഒരു പ്രതീക്ഷയും ഉണ്ട്. കോന്നിയിൽ കെ.സുരേന്ദ്രൻ മത്സരിക്കും എന്ന് ഒരു വാർത്ത മുൻപ് ഉണ്ടായിരുന്നു.
എന്നാൽ സുരേന്ദ്രൻ തന്നെ ആ തീരുമാനത്തെ തിരുത്തുകയും ചെയ്തു. കാരണം അമരത്തു നിന്നു കാര്യങ്ങൾ നിയന്ത്രിക്കുകയും മറ്റും ചെയ്യേണ്ടവർ മത്സരിക്കാൻ ഇറങ്ങിയാൽ നാഥൻ ഇല്ലാതെ ആയിപോകും എന്ന് സുരേന്ദ്രൻ മനസ്സിലാക്കി. കഴക്കൂട്ടത്തേക്ക് മുരളീധരൻ മത്സരിക്കാൻ ഇറങ്ങുന്ന സാധ്യതയും കുറവാണ്.അദ് ദേഹം കേന്ദ്രത്തിൽ തന്നെ തുടരാനാണ് സാധ്യത' _ അത് കൊണ്ടാണ് ശോഭാ സുരേന്ദ്രൻ കൂടുതൽ വിജയസാധ്യതയുള് ഈ രണ്ട് മണ്ഡലങ്ങൾ നോട്ടമിട്ടിരിക്കുന്നത്.
സമീപകാലത്ത് ശക്തമായ മുന്നേറ്റം നടത്താൻ കഴിഞ്ഞ പാലക്കാടും ബി ഡി ജെ എസ് വോട്ടുകൾ ഏറെയുള്ളവർക്കലയും പരിഗണിച്ചിരുന്നു.എന്നാൽ വർക്കല സീറ്റ് ബി ഡി ജെ എസ് ആവശ്യപ്പെട്ടതു തലവേദനയായി.പാലക്കാട്ടേക്ക് സന്ദീപ് വാര്യരുടെ പേര് ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോന്നി യോ കഴക്കൂട്ട മോ വേണമെന്നതാണ് ശോഭയുടെ താൽപ്പര്യം - നേരത്തെ ശബരിമല വിഷയത്തിൽ നേട്ടം ഉണ്ടാക്കിയ യു ഡി എഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും അതേ വിഷയം ആയുധമാക്കി വരുന്ന സാഹചര്യത്തിൽ കോന്നിയിലെ ഫലം ഏറെ നിർണ്ണായകമായേക്കും.
യു ഡി എഫിൻ്റെയും എൽ ഡി എഫിൻ്റെയും പ്രചാരണത്തെക്കാൾ ശക്തമായ പ്രചാരണം തങ്ങളാണ് കൊണ്ടുവന്നതെന്ന് കെ.സുരേന്ദ്രൻ അവകാശപ്പെടുന്നു.ശബരിമല മുൻനിർത്തി മേൽക്കൈ ഉണ്ടാക്കാൻ യു ഡി എഫിന് ആവില്ല എന്നാണ് ബി ജെ പി നേതൃത്യം പറയുന്നത്.
അതിൽ അല്പം വാസ്തവം ഇല്ലേ?എന്ന് ഒരു സംശയം. കാരണം 2019 ൽ ദേഹം അനങ്ങാതെ വോട്ട് നേടിയവരാണല്ലോ കോൺഗ്രസ്സുകാർ.ഇക്കുറിയും ആ വിഷയം എടുത്ത് ഇട്ടാൽ വിയർക്കാതെ വോട്ട് നേടാം എന്ന് കോൺഗ്രസ് കരുതുന്നുണ്ടാവാം.
https://www.facebook.com/Malayalivartha























