ഇടതു കോട്ട വളയും... ബിജെപി കളമൊരുങ്ങി മാവേലിക്കരയിലും അടൂരിലും അട്ടിമറി നടത്തും

ബിജെപി കളമൊരുങ്ങി അങ്കം പയറ്റാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസ്സ് കേരളത്തിൽ കുഴിച്ചുമൂടും എന്നും പിന്നീട് സി പി എമ്മുമായിട്ടുളള പോരാട്ടം ആയിരിക്കും എന്നു ബിജെപി ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം ബി ജെ പിയിലെ ഗോപാലകൃഷ്ണൻ്റെ പ്രസ്താവന തന്നെ ഉദാഹരണം. കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റെങ്കിലും കൈക്കലാക്കാം എന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.വിഭാഗീയതയോട് വിട പറഞ്ഞ് ശോഭാ സുരേന്ദ്രൻ പഴയ വീറും വാശിയോടും കൂടി രംഗത്ത് എത്തിയിരിക്കുന്നത് അണികളിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
ശോഭാ സുരേന്ദ്രൻ സെക്രട്ടറിയേറ്റ് നടയിൽ ഉദ്യോഗർത്ഥികൾക്ക് അനുഭാവവുമായി രംഗത്ത് വന്നതോടെ കളം ആകെ മാറിയിരിക്കുകയാണ്. മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവും പാർട്ടി അന്തിമഘട്ടത്തിലാണ്. പൊതു സമ്മതരായ വ്യക്തികളെ രംഗത്ത് ഇറക്കുന്നതിനും പാർട്ടി മുൻകൈ എടുത്ത് കഴിഞ്ഞിരിക്കുകയാണ്. ജേക്കബ്ബ് തോമസിനെ പോലുള്ള പ്രഗത്ഭരും രംഗത്ത് ഇറങ്ങിയിരിക്കുന്നത് എതിരാളികളിൽ അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചില നഗരസഭയിലും പഞ്ചായത്തുകളിലും ഉണ്ടാക്കിയ മുന്നേറ്റം എടുത്തു പറയേണ്ടതാണ്. അതെല്ലാം കണക്ക് കൂട്ടി തന്നെ പാർട്ടി അത്തരത്തിലുള്ള നീക്കമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നടത്തുന്നത്. ചരിത്രം അടരാടുന്ന അടൂർ സംവരണ മണ്ണ്ലത്തിൽ ഒന്ന് പയറ്റാൻ തന്നെയാണ് പാർട്ടി യുടെ തീരുമാനം 'അടൂർ എന്നാൽ തിരുവഞ്ചൂരിനെ ഓർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
അടൂർ സംവരണ മണ്ഡലമാണ്ടതാടെ തിരുവഞ്ചൂർ ബൈപ്പാസ് വഴി കോട്ടയത്തിന് വണ്ടി കയറിയതാണ് അടൂരിൻ്റരാഷ്ട്രീയം മാറ്റിയത്.ഇക്കുറി വീണ്ടും മണ്ഡലത്തിൻ്റെ ചരിത്രം മാറ്റാൻ ബി ജെ പി തയ്യാറെടുക്കുന്നു. അതിനായി ആകാശവാണിയുടെ തിരുവനന്തപുരം നിലയം ഡയറക്ടർ ആയിരുന്ന കെ.എ.മുരളീധരനെ രംഗത്ത് ഇറക്കാനാണ് പാർട്ടിയുടെ ആലോചന. ഓണാട്ടുകരക്കാരനായ ഇദ് ദേഹത്തെ മാവേലിക്കരയിലും ഇറക്കണമെന്ന് പാർട്ടിയക്ക് താല്പര്യം ഉണ്ട്.
ഇടതുപക്ഷം വേലി കെട്ടിത്തിരിച്ചിരിക്കുന്ന മണ്ഡലത്തിൽ വോട്ട് വിള്ളൽ വരുത്തുക എന്ന ലക്ഷ്യവും ഇതിൻ്റെ പിന്നിലുണ്ട്.ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിലും ചർച്ച ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് പാർട്ടിയ്ക്ക് ഈ മണ്ഡലങ്ങളിൽ പ്രത്യേക നോട്ടവും ഉണ്ട്.അതുകൊണ്ട് തന്നെയാണ് കെ.എ. മുരളീധരനെ തന്നെ പാർട്ടി നോട്ടമിട്ടിരിക്കുന്നത്.
ദൃശ്യമാധ്യമങ്ങളുടെ വരവോടെ പ്രചാരത്തിൽ പിന്നിലായ ശ്രവ്യമാധ്യമത്തെ ശക്തമായ തിരിച്ചുവരവിന് സജ്ജമാക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയാണ് മുരളീധരൻ.രണ്ട് മണ്ഡലങ്ങളിലും ജനകീയനായ വ്യക്തിയാണ് ഇദ്ദേഹം _ ആത്മ നിർഭർ ഭാരത് എന്ന മോദിയുടെ പുതിയ വികസന മന്ത്രത്തെ ആധാരമാക്കി ഈ നാടിനു വേണ്ടി പ്രവർത്തിക്കാൻ സ്വയം സന്നദ്ധരാവുന്നവരെ പാർട്ടി കണ്ടെത്തുകയാണ്.
"https://www.facebook.com/Malayalivartha























