കൊല്ലത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കൊല്ലത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കരയില്‍ വീടിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ പരിസര വാസികളാണ് വീട്ടില്‍ പരിശോധന നടത്തിയത്. പാരിപള്ളി ചിറക്കര ഇടവട്ടം കുന്നുംവിള പുത്തന്‍ വീട്ടില്‍ ജോയി-മിനി ദമ്പതികളുടെ മകന്‍ മനു ജോയിയെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ മുകളിലത്തെ നിലയിെ കിടക്കമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മനു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ മിനി തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മനുവിന്റെ വിവാഹം നടന്നത്. വഴക്കിനെ തുടര്‍ന്ന് മനുവും ഭാര്യയും അകന്ന് ജീവിക്കുകയായിരുന്നു.
സമീപത്ത് താമസിക്കുന്ന അമ്മയുടെ സഹോദരനും മനുവിന്റെ സഹോദരിയും വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മനുവിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ വാതില്‍ ചവിട്ടിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് മനുവിന്റെ മൃതശരീരം കണ്ടത്. പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
" f
https://www.facebook.com/Malayalivartha























