ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും.
ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്‍പാദന കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യം. അഞ്ചു വര്‍ഷം കൊണ്ട് മൊബൈലുകള്‍ അടക്കം രണ്ടര ലക്ഷം കോടി രൂപയുടെ ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ മേഖലയില്‍, ഉല്‍പാദനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 12,195 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
ഉപകരണങ്ങളുടെയും ഘടക ഭാഗങ്ങളുടെയും ആഭ്യന്തര ഉല്‍പാദനം കുത്തനെ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha























